വാനമ്പാടി സീരിയല്‍ നടി ഉമയുടെ അപേക്ഷ – ഉപദ്രവിക്കരുത് ജീവിക്കാനാണ്.
വാനമ്പാടി പരമ്പരയിലെ നിര്‍മ്മലേടത്തി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ താരമാണ് ഉമാനായര്‍.വാനമ്പാടിക്ക് ശേഷവും നിരവധി പരമ്പരകളില്‍ സജീവമാണ് താരം.സോഷ്യല്‍ മീഡിയയില്‍ ഉമ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധേയമാകുന്നു.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് താന്‍ നല്കിയ അഭിമുഖം മറ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വാര്‍ത്ത കൊടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.പോസ്റ്റ് ഇങ്ങനെ-
ഞാന്‍ ഒരു കാര്യം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവെക്കാന്‍ വന്നതാണ്.ഇങ്ങനെ ഒരു കുറിപ്പ് വേണ്ടെന്ന് സ്നേഹിതര്‍ പറഞ്ഞു.ഇത് കേട്ടിട്ട് മറക്കാന്‍ എനിക്ക് കഴിയുന്നില്ല.എന്റെ സഹൃദയര്‍ക്കും എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടും ഇതിന്റെ സത്യം അറിയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്.രണ്ടാം തവണയാണ് ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞ് ഉപദ്രവിക്കുന്നത്.ഈ ലോക്ക് ഡൗണ്‍ വരുന്നതിന് മുമ്പ് കോവിഡ് അല്പം കൂടി വരുന്ന സാഹചര്യത്തില്‍ ഞാന്‍ വളരെ ബഹുമാന പൂര്‍വ്വം നീതി പൂര്വ്വംപ്രവര്ത്തിക്കുന്ന മാധ്യമ പ്രസ്ഥാനങ്ങളില്‍ ഒന്നില്‍ ഇന്റര്‍വ്യൂ കൊടുത്തു.അവര്‍ അത് സത്യസന്ധമായി എഴുതി.ഞാന്‍ പറഞ്ഞത് ആദ്യം കോവിഡ് വന്നതില്‍ നിന്നും ഈ സമൂഹം ഒന്ന് കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോള്‍ വീണ്ടും കോവിഡ് കൂടി വരുന്നതില്‍ ഭയം ഉണ്ട്.ഇനിയും ഒരു ലോക്ക്ഡൗണ്‍ എന്നെ പോലെയുള്ള സാധാരണകാരന് തരണം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും.അതാണ് പറഞ്ഞത്.ഇത് ലോക്കഡൗണ്‍ വരുന്നതിന് മുമ്പാണ്.അന്ന് കോവിഡ് കൂടി വരുന്നതിന്റെ ആശങ്ക ആണ് പങ്കുവെച്ചത്.ഈ വാക്കുകളെ വളച്ചൊടിച്ച് എനിക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് എന്നാക്കി ചില യടൂബ് ചാനലുകള്‍.അങ്ങനെ വാര്‍ത്ത വന്നതിന്റെ പേരില്‍ ഞാന്‍ അറിയാത്ത പലരും എന്നെ മെസ്സജ് അയച്ചു മോശമായി സംസാരിക്കുകയും അറിയാവുന്നവര്‍ എന്ത് പറ്റി ഇത്രെയും അവസ്ഥയിലാണോ എന്നും.ഞങ്ങളോടൊന്നും പറയാതെ എന്തിന് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തു നാണക്കേട് വാങ്ങിയത് എന്നും അങ്ങനെ പ്രതികരണം പലവിധത്തില്‍. എനിക്ക് പറയാന്‍ ഉള്ളത് ഒരു സാധാരണ വ്യക്തിയാണ് ഞാനും എന്നെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഗോസിപ്പ് ഉണ്ടാക്കി തെറിനിളിപ്പിച്ചു ഉപദ്രവിക്കരുത്.ഈ പ്രവണത എന്നെപോലുള്ളവര്‍ക്ക് പ്രിയപ്പെട്ടവരോട് ഒന്നും പങ്കുവെക്കാന്‍ പറ്റാതെ ആക്കും.ഈ തെറി വിളിക്കുന്നവരെ ഒന്നും പറയാന്‍ പറ്റില്ല.കാരണം അത്രേം മോശമായാണ് ക്യാപ്ഷന്‍ കൊടുക്കുക.എന്നാലല്ലേ തെറി വിളിക്കുന്നത് കേട്ട് സന്തോഷിക്കാനും ചാനല്‍ സബ്സ്ക്രൈബേഴ്സിനെ കൂട്ടാനും സാധിക്കൂ.എന്തിനാണ് ഇങ്ങനെ മാധ്യമ പ്രവര്‍ത്തനം.
എന്റെ ഒരുപാട് സുഹൃത്തുക്കള്‍ മാധ്യമ പ്രവര്‍ത്തകരുണ്ട്.സത്യസന്ധമായി ജോലി ചെയ്യുന്നവര്‍.ബഹുമാനം ആണ് ഈ ജോലിയോട്.ദയവുചെയ്ത് എന്നെ പോലുള്ള സാധാരണ മനുഷ്യരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
പിന്നെ തെറി വിളിക്കുന്നവരോട് മാത്രമായി – കോടികള്‍ വാങ്ങി കീശയിലിട്ട് ധൂര്‍ത്ത് കാണിച്ചിട്ട് മോങ്ങുന്നോ എന്ന് ആണല്ലൊ കൂടുതല്‍ പറഞ്ഞത്… എങ്കില്‍ ആദ്യം ഒന്നറിയുക ഞങ്ങള്‍ കലാകാരന്മാര് നേരിടുന്ന വലിയ പ്രശ്നങ്ങളും ജോലി ഉള്ളപ്പോള്‍ മിതമായ കൂലി ഉണ്ടാകും ചിലപ്പോള്‍ ജോലി ഒട്ടും ഇല്ലാത്ത അവസ്ഥയും.എങ്കിലും ഭൂരിപക്ഷം പേരും ഒരു സങ്കടങ്ങളും ആരോടും പറയില്ല.കാരണം ജനങ്ങള്‍ കലാകാരന്മാരെ കാണുന്ന കാഴ്ചപ്പാട് വളരെ വലിയ ഒരു നിലയില്‍ ആണ്.അതില്‍ കുറച്ച് പേര് ഒരുപാട് കഷ്ടപ്പെട്ട് ഒരു നല്ല നിലയില്‍ എത്തിയിട്ടുണ്ട്.പക്ഷെ ഭൂരിഭാഗം ഞാന്‍ മുകളില്‍ പറഞ്ഞ പ്രശ്നം നേരിടുന്നു.
സാധാരണ മനുഷ്യര്‍ തന്നെയാണ് കലാകാരും.ജോലി സമൂഹത്തിനെ രസിപ്പിക്കുക എന്നതാണ് .അതുകൊണ്ട് ഇനിയെങ്കിലും നല്ലത് പറഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുതേ ഞാനും ചെറുതായി ജീവിച്ചോട്ടെ…..ഇതും മോശമായ രീതിയില്‍ വ്യാഖ്യാനിക്കരുതേ പ്രിയമുള്ളവരെ.
പ്രിയപ്പെട്ടവര്‍ അരങ്ങ് ഒഴിയുന്നു.ശ്വാസം കിട്ടാതെ മനുഷ്യര്‍ ഒടിപായുന്നു.ഈ സമയത്തെങ്കിലും നല്ലതായ വാര്‍ത്തകള്‍ക്ക് ശ്രമിക്കൂ.
ഫിലീം കോര്‍ട്ട്.