വാലന്റൈന്‍സ് ഡേയില്‍ പുതിയ പ്രണയം മഞ്ജുവാര്യരും, ജയസൂര്യയും തമ്മില്‍ എന്താകുമോ എന്തോ…..
കുറച്ചുകൂടി കാത്തിരിക്കണം പ്രണയിക്കാന്‍ തുടങ്ങിയിട്ടേയുള്ളു, ആദ്യമായാണ് ജയസൂര്യയും, മഞ്ജുവാര്യരും തമ്മില്‍ പ്രണയിക്കുന്നത്, മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന പ്രിയ പ്രേക്ഷകര്‍ക്ക്, വാലന്റൈന്‍സ് ഡേയില്‍ മനോഹരമായൊരു പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് ‘മേരീ ആവാസ് സുനോ’ ടീം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രണയമെന്നൊരു വാക്ക് എന്ന ഗാനം എഴുതിയിരിക്കുന്നത് ബി കെ. ഹരിനാരായണനാണ്. ആന്‍ ആമിയാണ് പാടിയിരിക്കുന്നത്.
പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക. നേരത്തെ പുറത്തുവിട്ട ഈറന്‍ നിലാ എന്ന മെലഡിഗാനം ഹരിചരണിന്റെ സ്വരമാധുരിയില്‍ ഹിറ്റായിരുന്നു. കാറ്റത്തൊരു മണ്‍കൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരില്‍ എത്തിച്ചത്.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരീ ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. മേരീ ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ഈ പ്രണയം വലിയ വിജയമാകട്ടെ FC