വിജയ്ക്കൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുമ്പോള്‍ ഗര്‍ഭിണിയായിരുന്നു.ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് – മാളവിക പറയുന്നു.
പരസ്യ രംഗങ്ങളില്‍ കൂടിയാണ് ശ്വേതകൊന്നൂര് എന്ന താരത്തിന്റെ തുടക്കം.അഭിനയ ലോകത്തേക്കെത്തിയതും ശ്വേത എന്ന താരം മാളവികയായി മാറി.1999ലാണ് മാളവിക അഭിനയ ജീവിതം തുടങ്ങുന്നത്.ഉന്നൈ തേടി എന്ന ചിത്രത്തില്‍ കൂടിയാണ് എത്തുന്നത്.എന്നാല്‍ നീണ്ട 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ പുറത്തിറങ്ങിയ വസൂല്‍ രാജ എം.ബി.ബി.എസ് എന്ന കമല്ഹസ്സന് ചിത്രത്തില്‍ കൂടി ശ്രദ്ധ നേടി.ഉന്നൈ തേടി എന്ന ആദ്യ ചിത്രത്തില്‍ നായകനായി എത്തിയത് തല അജിത്താണ്.ആദ്യകാലങ്ങളില്‍
തമിഴിലും തെലുങ്കിലുമായഭിനയിച്ച മാളവിക ഫാന്റം പൈലി എന്ന മമ്മുട്ടി ചിത്രത്തില്‍ കൂടി മലയാളത്തിലെത്തി.തുടര്‍ന്ന് മോഹന്‍ലാലിന്റെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം കൂടി ലഭിച്ചു.
പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തില്‍ കൂടിയാണ് മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചത്.അത്ഭുത ദ്വീപ് എന്ന മലയാളം ചിത്രത്തിന്റെ തമിഴ് വേര്‍ഷനില്‍ മാളവിക അതിഥി താരമായി എത്തി.2007ലാണ് വിവാഹം കഴിയുന്നത്.വിവാഹശേഷം അഭിനയലോകത്ത് നിന്നുംതാരം പിന്മാറി.തുടര്‍ന്ന് ഒരു തിരിച്ച് വരവിന് ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല.ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വിജയ്ക്കൊപ്പമാണ് അവസാനമായി അഭിനയിച്ചത്.കുരുവി എന്ന ചിത്രത്തില്‍ മാളവിക എത്തിയത് ഒരു ഗാനത്തില്‍ മാത്രം.മാളവിക എന്ന സിനിമാതാരമായി തന്നെയാണ് അതിഥിതാരമായി എത്തിയത്.കുരുവി തനിക്ക് ലഭിച്ച വലിയൊരവസരമായാണ് കണ്ടത്.എന്നാല്‍ താന്‍ ആ ഗാനരംഗം ചെയ്യുമ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.ഇന്ന് അതോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.തന്റെ ഇഷ്ട നായകന്മാരെ കുറിച്ച് പറഞ്ഞെത്തിയ വീഡിയോ വഴിയാണ് മാളവിക ഈ വിഷയം പറയുന്നത്.
വിജയ് നായകനായ കുരുവി എന്ന സിനിമയിലെ ആ പാട്ട് സീന്‍ എനിക്ക് വലിയൊരവസരമായിരുന്നു.പക്ഷെ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.അത്കൊണ്ട് കുരുവിയിലെ പാട്ട് സീനില്‍ ചെയ്ത ഡാന്‍സിനെ കുറിച്ചോര്‍ത്ത് ഞാന്‍ ഒരുപാട് വിഷമിച്ചു.ശരിക്കും ഒരു കുപ്പി പോലെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ആ പാട്ട് കണ്ടാല്‍ മനസ്സിലാകും.പക്ഷെ എന്ത് ചെയ്യാനാണ് ഇതെന്റെ അവസാനചിത്രമായിരുന്നു.
ബാംഗ്ളൂരില്‍ ബിസ്നസ്സ് നടത്തുന്ന സുമേഷ് മേനോനെയാണ് മാളവിക വിവാഹം കഴിച്ചത്.2007ലായിരുന്നു വിവാഹം ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മകൂടിയാണ് താരം.
ഫിലീം കോര്‍ട്ട്.