സീരിയല്‍ നടന് അനൂപിന്റെ വധു ഡോക്ടറാണ് – പക്ഷെ അവരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല.
പ്രണയിനി ഐശ്വര്യ നായര്‍ക്ക് നേരെ ഉണ്ടായ ബോഡിഷെയ്മിങിന് മറുപടിയുമായി നടന് അനൂപ് കൃഷ്ണന്.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും മുന്‍നിര്‍ത്തിയാണ് ചിലര്‍ ഐശ്വര്യയെ ബോഡിഷെയ്മിങ് നടത്തിയത്.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റൊരു ചിത്രം പങ്കുവെച്ച് അനൂപ് ഇതിന് മറുപടി നല്‍കുകയായിരുന്നു.
ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു ഒന്നും കൂടുതലുമില്ല ഒന്നും കുറവുമില്ല.അത്രയേ ഉള്ളൂ. ബോഡിഷെയ്മിങും കുറ്റപ്പെടുത്തലും നിര്‍ത്തൂ.പോസറ്റീവായി ചിന്തിക്കൂ എന്ന് അര്‍ത്ഥം വരുന്ന രീതിയില്‍ ഹാഷ്ടാഗുകള്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്.വിവാഹനിശ്ചയ ദിവസം പകര്‍ത്തിയ ഒരു ചിത്രമാണ് അനൂപ് പങ്കുവെച്ചത്.ജൂണ്‍ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.സീതാകല്ല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.പിന്നീട് മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോയിലും മത്സരാര്‍ത്ഥിയായി.
ഐശ്വര്യ ഡോക്ടറാണ് ഒന്നരവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.വിവാഹം അടുത്ത വര്‍ഷം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.