സീരിയല്‍ നടി ചിത്രയുടെ മരണം കാമുകന്റെ ക്രൂരതയില്‍-അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട്.
കഴിഞ്ഞ ദിവസമാണ് തമിഴ് സീരിയല്‍ രംഗത്തെ ഹിറ്റ് നടിയും അവതാരികയുമായ ചിത്ര കാമരാജ് തന്റെ കാമുകനുമൊന്നിച്ച് ഹോട്ടല്‍ മുറിയില്‍ എത്തുന്നത്.കുളിക്കാനെന്ന് പറഞ്ഞ് കതകടച്ച ചിത്രയെ ഭാവി വരന് കൂടിയായ കാമുകന് ഡോറില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാരെ വരുത്തി ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് കതക് തുറപ്പിക്കുകയായിരുന്നു.ആ സമയം റൂമില്‍ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയ ചിത്ര കാമരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
എന്നാല്‍ തന്റെ മകളെ ഹേമന്ദ് എന്ന ഭാവി വരന് കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞ് ചിത്രയുടെ അമ്മ മാധ്യമങ്ങളെ കണ്ടു.കൂടാതെ തന്റെ മകള്‍ക്ക് നീതി ലഭിക്കാന്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.പോലീസിലും പരാതി കൊടുത്തിട്ടുണ്ട്.
പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെങ്കിലും
ചിത്രയുടെ കവിളിലും ശരീരത്തിലും കണ്ട നഖപാടുകള്‍ ദുരൂഹത
ഉണര്‍ത്തുകയാണ്.അതുകൊണ്ട് തന്നെ ആ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.
28 വയസ്സായിരുന്നു ചിത്രക്ക്.EVP ഫിലീം സിറ്റിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി പുലര്‍ച്ചെ 2.30ന് ഹോട്ടലിലെത്തിയ ചിത്രയും ഭാവി വരന് ഹേമന്ദും റൂമിലേക്ക് കയറിപോയതാണ്.പിന്നെയാണ് ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചത്.
അമ്മയും ഹേമന്ദും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഡിസംബര്‍ 4 മുതല്‍ ചിത്ര ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നത്രേ.ഹേമന്ദ് പറയുന്നത് ഒക്ടോബര്‍ 19ന് ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു
എന്നാണ്.ഇതിന്റെ രേഖകള്‍ പോലീസിന് കൈമാറിയിട്ടുണ്ട് ഹേമന്ദ്.
എന്ത് കൈമാറിയിട്ടെന്താ ചിത്രയുടെ കുടുംബത്തിന് പോയി എന്നല്ലാതെ-ഓര്‍ക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.
ഫിലീം കോര്‍ട്ട്.