അല്ലു അര്‍ജ്ജുന്‍ന്റെ സഹോദരിയുടെ നടിയായ നിഹാരിക വിവാഹിതയായി-വന്‍ താരനിര സാക്ഷി.
കോവിഡ് കാലത്തിനോട് വിടപറഞ്ഞ് തുടങ്ങിയിരിക്കുകയാണ് ഓരോ രാജ്യങ്ങളും പതുക്കെ.അതിന്റെ അലയൊളികള് കണ്ട് തുടങ്ങിയിരിക്കുന്നു.ആഘോഷങ്ങളെല്ലാം തലപൊക്കിതുടങ്ങിയിരിക്കുന്നു.ജന്മദിനം,വിവാഹം,വിവാഹവാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി എല്ലാ ചടങ്ങുകള്‍ക്കും ആളും ആരവവും കൂടി തുടങ്ങിയിരിക്കുകയാണ്.
തെലുങ്കാനയിലിതാ വലിയൊരു ആര്‍ഭാട വിവാഹം നടന്നിരിക്കുന്നു.ലോക സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരങ്ങളായവരുടെ സഹോദരിയും നടിയുമായ നിഹാരിക കോനിഡേലയാണ് വിവാഹിതയായിരിക്കുന്നത്.താരസുന്ദരിയെ സ്വന്തമാക്കിയിരിക്കുന്നത്. ചൈതന്യ ജൊന്നലഗെഡ്ഡയാണ് .നിഹാരികയുടെ അടുത്ത ബന്ധുക്കളാണ് നടന്മാരായ ചിരഞ്ജീവി,അല്ലു അര്ജ്ജുന്,രാംചരണ്‍ തുടങ്ങിയവരെല്ലാം.
ഇവരും കുടുംബവും പൂര്‍ണ്ണമായും നിഹാരികയുടെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയതോടെ ചടങ്ങ് വമ്പന്‍ ആഘോഷമായി.ഇവരെ കൂടാതെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും സിനിമയില്‍ നിന്നും നിരവധി പേര് വിവാഹത്തിനെത്തി.ആഘോഷങ്ങളുടെ ദൃശ്യങ്ങളെല്ലാം പുറത്ത് വിട്ടിട്ടുണ്ട്.ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു.നിഹാരിക ചൈതന്യ ദമ്പതികള്‍ക്ക് മംഗളാശംസകളും ദീര്‍ഘായുസ്സും നേരുന്നു.
ഫിലീം കോര്‍ട്ട്.