സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി – വരന് ദേവന് സൈക്കോ തെറാപ്പിസ്റ്റ് -രണ്ട് മക്കള്‍.
നിരവധി സിനിമകള്‍ സീരിയലുകള്‍ യമുനയുടേതായുണ്ട്.അവര്‍
അഭിനയ രംഗത്തെത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി ആദ്യ കാലങ്ങളിലെ സീരിയലിലെ നിത്യമുഖമായിരുന്ന യമുന ഇപ്പോഴും അഭിനയത്തില്‍ സജീവമായുണ്ട്.നിരവധി സിനിമകളിലും വേഷമിട്ട യമുനയുടെ ഹിറ്റ് ചിത്രമാണ് മീശമാധവന്.ഇതില്‍ ദിലീപിന്റെ ഏട്ടന്റെ ഭാര്യാവേഷം അത്യുജ്വലമാക്കാന്‍ യമുനക്ക് കഴിഞ്ഞു.കൊല്ലം ജില്ലയില്‍ നിന്നുള്ള താരസുന്ദരി 1990കളില്‍ ഓണം എന്ന ആല്‍ബത്തിലൂടെയാണ് ദൂരദര്‍ശനില്‍ ആദ്യമായെത്തിയത്.1997ല്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ സ്റ്റാലിന് ശിവദാസ് എന്ന ചിത്രത്തിലഭിനയിച്ച് ബിഗ് സ്ക്രീനിലേക്കും എത്തി .500 എപ്പിസോഡ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച ജ്വാലയായ് എന്ന സീരിയലില്‍ സമുനയുടെ വില്ലത്തി കഥാപാത്രം നിറഞ്ഞു നിന്നു.വാര് ആന്റ് ലൗ,മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന് ശേഷം ആറ് വര്‍ഷം അഭിനയത്തില്‍ നിന്ന് മാറി നിന്നു.2011ല്‍ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ യമുന ഇപ്പോള്‍ എല്ലാ സീരിയലുകളിലും നിത്യമുഖമാണ്.ഈ അഭിനയ യാത്രക്കിടയില്‍ സംവിധായകന് SB മഹേഷിനെ വിവാഹം കഴിച്ചു.രണ്ട് പെണ്‍കുട്ടികളുണ്ട് ഈ ബന്ധത്തില്‍ മഹേഷില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്തിയ യമുന ഒരിക്കല്‍ കൂടി താലി ചാര്‍ത്താന്‍ തല കുനിച്ചിരിക്കുകയാണ് ദേവന് മുന്നില്‍.ദേവന് അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റാണ്.കൊല്ലൂര്‍ മൂകാംബിക ദേവിക്കുമുന്നില്‍ വെച്ചായിരുന്നു താലിചാര്ത്തല്.മനസ്സിന് കോട്ടം തട്ടാതെ ഇനി ദേവന് നോക്കിക്കോളും ആള് സൈക്കോതെറാപ്പിസ്റ്റല്ലേ! ALL THE BEST.
ഫിലീം കോര്‍ട്ട്.