സീരിയല്‍ നടി മൃതുലയുടെ കല്ല്യാണ തിയ്യതിയായി…
യുവകൃഷ്ണയും മൃതുല വിജയ്യും തമ്മിലുള്ള വിവാഹത്തിനായി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃതുലയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിട്ട് വര്‍ഷങ്ങളായി. ജീവിതത്തില്‍ തങ്ങളുടെ ഇഷ്ടതാരങ്ങള്‍ ഒന്നിക്കുന്നത് ആരാധകരെയും സന്തോഷത്തിലാക്കുന്നു.കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും രണ്ട് പേരും വ്യക്തമാക്കിയിരുന്നു.വിവാഹം ഉറപ്പിച്ചത് മുതല്‍ വിവാഹതിയ്യതി അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.ഇപ്പോഴിത ആ കാര്യം അറിയിച്ചിരിക്കുകയാണ് യുവ.
ഇന്‍സ്റ്റഗ്രാമില്‍ ആരാധക ചോദ്യങ്ങല്ക്ക് മറുപടി പറയുകയാണ് വിവാഹം എന്നെന്ന് വ്യക്തമാക്കിയത്.എന്നാണെന്നാണ് കൂടുതല്‍ പേരും ചോദിച്ചത്.അതിന് ജൂലായിയില്‍ വിവാഹം ഉണ്ടെന്നും തിയ്യതി തീരുമാനിച്ചിട്ടില്ല എന്നുമാണ് യുവ പറഞ്ഞത്. മൃതുലയെ കുറിച്ചുള്ള ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചു.
നിങ്ങളില്‍ ആരാണ് കൂടുതല്‍ റൊമാന്റിക് എന്ന് ചോദിച്ചപ്പോള്‍ – ഫോണില്‍ മൃതുലയും യഥാര്‍ത്ഥ ജീവിതത്തില്‍ താനും എന്നാണ് യുവ അറിയിച്ചത്.മൃതുലയില്‍ ഇഷ്ടപ്പെട്ട സ്വഭാവം എന്തെന്ന് ചോദിച്ചപ്പോള്‍ – മറ്റുള്ളവരെ മനസ്സിലാക്കുന്നത് എന്നാണ് യുവയുടെ മറുപടി.ഇരുവരും ഒന്നിച്ച് സ്ക്രീനില്‍ എത്തുമോ എന്ന ചോദ്യത്തിന്-ഒരുമിച്ചെത്താം പക്ഷെ ഹീറോയിന് വില്ലനെ പ്രണയിക്കണമെന്നാണ് യുവ നല്കിയ മറുപടി.
ഫിലീം കോര്‍ട്ട്.