അമ്മ സിന്ധുവിന്റെ വിവാഹ സാരിയുടുത്ത് നടി അഹാന കൃഷ്ണകുമാര്‍,ഭംഗിയില്‍ ആരാണ്
എന്നും നിറഞ്ഞു നില്ക്കുന്ന ഒരു ക്യൂട്ട് ഫാമിലിയാണ് നാലുപതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും നിറഞ്ഞുനിന്നിട്ടും യൗവ്വനം ചോരാത്ത നടന് കൃഷ്ണ കുമാറിന്റേത്.കൃഷ്ണ കുമാര്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുകയാണ്.അദ്ദേഹം തിരക്കിലായതോടെ ഭാര്യ സിന്ധുവും മക്കളും തങ്ങളുടെ യൂട്യൂബ് ചാനലിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും വേണ്ട സ്റ്റോറികള്‍ തയ്യാറാക്കുകയാണ്.
അതിനിടയിലാണ് കൃഷ്ണ കുമാര്‍ തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ കല്ല്യാണ ദിവസം താന്‍ ധരിച്ച സാരി അഹാനയെ ഭംഗിയായി ഉടുപ്പിച്ച് ആ സൗന്ദര്യം കണ്ട് ആസ്വദിക്കുകയാണ് ,മാത്രമല്ല സിന്ധു തന്നെ അഹാന തന്റെ വിവാഹ വസ്ത്രത്തില്‍ നില്ക്കുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.വൈറ്റ് വിത്ത് ഗോള്‍ഡന്‍ കളര്‍ ബ്ലൗസാണ് പട്ടുസാരിക്ക് അണിഞ്ഞിരിക്കുന്നത്.ഇത് പണ്ടത്തേതിനെ വച്ച് നോക്കുമ്പോള്‍ മോഡേണ്‍ ആണ് .ഒത്തിരിയൊന്നും ആഭരണങ്ങള്‍ വാരിയണിഞ്ഞിട്ടില്ല.എന്നാല്‍ ഒറ്റ നെക്ലേസ് അണിഞ്ഞു കൊണ്ട് മികച്ച ഫിനിഷിങ് ആണ് നല്‍കുന്നത്.
അതിന് മുമ്പ് ഈ സാരിയണിഞ്ഞ് സിന്ധു പ്രത്യക്ഷപ്പെട്ടിരുന്നു.കുറച്ചു മാസങ്ങളായി.അന്ന് അതിന്റെ ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു.ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ അമ്മയുടെ വിവാഹ സാരിയുടുത്തു നില്ക്കുന്ന അഹാനയുടെ ഫോട്ടോ വൈറലായി കഴിഞ്ഞു.