ഇനി സംശയിക്കണ്ട സീരിയല്‍ സിനിമാനടി അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞു ഇതാണ് വരന്
കുറച്ചായി അര്‍ച്ചനയെ എവിടെയും കാണാനില്ലായിരുന്നു ഇടക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ക്കൊപ്പം
പോസ്റ്റ് വരും അത് ഭര്‍ത്താവാണോ കല്ല്യാണം കഴിഞ്ഞോ എന്നെല്ലാം ആരാധകര്‍ അന്വേഷിക്കും
വ്യക്തമായ മറുപടിയില്ല.
എന്നാല്‍ ഇനിയാരും സംശയിക്കണ്ട വിവാഹം കഴിഞ്ഞിരിക്കുന്നു. ആ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍ച്ചന ഷെയര്‍ ചെയ്തിരിക്കുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലന് വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം വിവാഹ വാര്‍ത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജീവിതത്തില്‍ കൂട്ടായി പ്രവീണിനെ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നല്‍കുന്നതിന് പ്രവീണിന് നന്ദി എന്നും അര്‍ച്ചന ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാന്‍ വേണ്ടി രണ്ട് സുഹൃത്തുക്കള്‍ ഇരുവരെയും എടുത്തുയര്‍ന്നുണ്ട് വീഡിയോയില്‍.
സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന കുടുംബ പ്രേക്ഷകരിലേക്കെത്തുന്നത്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തിയാണ് അര്‍ച്ചനയുടെ കഥാപാത്രങ്ങളിലെ എടുത്തുപറയാവുന്ന കഥാപാത്രം. പ്രവീണുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അര്‍ച്ചന മുമ്പും പങ്കുവെച്ചിട്ടുണ്ട്. നിറയെ പൂക്കളുള്ള ലെഹംങ്ക അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ് വണ്‍ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. നിരവധി പേരാണ് വധൂവരന്മാര്ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. ഒന്നില്‍ പരാജയം രുചിച്ചതിനാല്‍ അതിലെ പോരായ്മകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ജീവിക്കുക മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് FC