ഗര്‍ഭിണിയാണെന്ന് ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍… അതുകൊണ്ടാണ് മിയ എല്ലാം ഒളിച്ചുവെച്ചത്
ജൂലൈയിലാണ് മകന് ലൂക്ക ജനിച്ച വിവരം നടി മിയ ജോര്‍ജ് അറിയിച്ചത്. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുശേഷം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്. തന്റെ ഗര്‍ഭകാലവും മകന് ജനിച്ച വിവരവും മിയ പരസ്യമാക്കാതിരുന്നതിന് കാരണമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ സഹോദരി മിനി.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മിയ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചതിന്റെ കാരണം മിനി വ്യക്തമാക്കിയത്. ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രസവ തീയ്യതിക്ക് രണ്ടു മാസം മുന്‍പേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയത്. മിയയും കുഞ്ഞും ആശുപത്രിയില്‍നിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
അടുത്തിടെ മകന് ലൂക്കയ്ക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ”വാതിക്കല്് വെള്ളരിപ്രാവ്” എന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കക്ക് പാടി കൊടുക്കുന്നത്. ലൂക്കയുമായി കട്ടിലില്‍ കിടന്നാണ് മിയ പാടുന്നത്. ലൂക്ക ഗാനം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മിയ.FC