ദേവാസുരത്തിലെ രേവതിയുടെ അനിയത്തിയെ ഓര്‍മ്മയില്ലെ-ആ
സീത മതംമാറി യാസ്മിന്.
മമ്മുട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.
കൂടാതെ വേറെയും ഒത്തിരി മലയാളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചത് കൂടാതെ തെലുങ്കിലും തമിഴ്നാട്കാരിയായ സീത അഭിനയിച്ചു.1990കളിലായിരുന്നു അഭിനയ രംഗത്തെത്തിയത്.1993ല്‍ ഇറങ്ങിയ ഭൂമിഗീതം എന്ന ചിത്രത്തിലൂടെയാണ് താരസുന്ദരിയെ ആരാധകര്‍ തിരിച്ചറിയുന്നത്.ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ ശത്രുവായും പിന്നെ ഭാര്യയായും മറിയ രേവതിയുടെ അനിയത്തി ശാരദയായും ഹിറ്റ്ലറില്‍ മമ്മുട്ടിയുടെ സഹോദരി അമ്പിളിയെന്ന കഥാപാത്രമായും സീത തിളങ്ങി.
ഇടക്ക് സിനിമയില്‍ നിന്ന് മാറി നിന്ന സീതയെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു.അത് കഴിഞ്ഞതിന് ശേഷം അവര്‍ മലയാളത്തോട് പൂര്‍ണ്ണമായും വിട പറഞ്ഞതായിരുന്നു.എന്നിട്ട് തമിഴ് സീരിയലില്‍ നിറഞ്ഞു നിന്നു.അതിനിടയില്‍ തന്റെ സഹപാഠിയായിരുന്ന അബ്ദുള്‍ഖാദറിനെ കണ്ട്മുട്ടി.പഴയ സൗഹൃദം പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ സീത ഖാദറിനെ വിവാഹം കഴിച്ചു.വിവാഹശേഷം ഖാദര്‍ സീതയെ മതം മാറ്റി യാസ്മിനാക്കി.വളരെ കാലങ്ങള്‍ക്ക് ശേഷം സീത കൊടുത്ത അഭിമുഖം ഇങ്ങനെ-
ഞങ്ങള്‍ ചെന്നൈയില്‍ ഒരേ സ്കൂളില്‍ പഠിച്ചവരാണ്.സ്കൂള്‍ പഠന ശേഷം പരസ്പരം കണ്ടിട്ടില്ല.നാല് വര്‍ഷം മുമ്പ് കണ്ട്മുട്ടി.ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സ്നേഹമായിരുന്നു.ആദ്യം വീട്ടുകാരുടെ എതിര്പ്പുമാറാന് ആഗ്രഹിച്ചു.അങ്ങനെ മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ ഒരുമുക്കാന് തീരുമാനിച്ചു.എന്തായാലും സീത അഭിനയത്തിന്റെ വഴിയില്‍ തന്നെയുണ്ട്.തമിഴ് സീരിയലിലാണെന്ന് മാത്രം.
ഫിലീം കോര്‍ട്ട്.