നടത്താനാണോ മുടക്കാനാണോ, പക്ഷേ സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയുണ്ട് അശ്വതിയുടെ കല്യാണം നടത്താന്‍
സര്‍വ്വവും നഷ്ട്ടപെട്ട ഒരുകുടുംബം ഗൃഹനാഥനില്ല സ്വന്തമായി ഒരു ഗൃഹവുമില്ല അമ്മയും മകളും കിടന്നുറങ്ങുന്നത് പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡില്‍. മകള്‍ അശ്വതിക്ക് വിവാഹപ്രായമെത്തി അവരെ സഹായിക്കാന്‍ ചിലരെത്തി കല്യാണം കഴിപ്പിച്ചയാക്കാന്‍ അവര്‍ സഹായിക്കുമെന്നേറ്റു അമ്മയും, മകളും സന്തോഷത്തിലായി എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല സഹായിക്കാമെന്നേറ്റവര്‍ കാലുമാറി കല്യാണത്തിന് ദിവസങ്ങള്‍മാത്രം ബാക്കി ആധിയിലായ അമ്മയുടെയും മകളുടെയും അവസ്ഥയും, പ്രതിസന്ധിയും മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ സിന്ധു പുരുഷോത്തമനും എസ്.ഐ.അശോകനും ചേര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി എം.പി.യെ ഫോണ്‍ചെയ്തു കാര്യങ്ങള്‍ ധരിപ്പിച്ചു. ദൈവം പുനരവതരിച്ചു സുരേഷ്ഗോപി ബി.ജെ.പി. ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കി, അശ്വതിയോട് ഏറ്റുമാനൂരിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അടൂരില്‍നിന്നു എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ഗോപി ഏറ്റുമാനൂരിലെത്തിയത്. ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി,ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്.സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അശോകന്, സിന്ധു പുരുഷോത്തമന് എന്നിവരും അശ്വതിക്കൊപ്പം എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ സുരേഷ്ഗോപി എം.പി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയിലെത്തി ഏറ്റുമാനൂരപ്പനെ സാക്ഷിയാക്കിയാണ് അശ്വതിക്ക് വിവാഹസാരിയും ഒരുലക്ഷംരൂപയും അദ്ദേഹം കൈമാറിയത്. ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനുസമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാല്‍, പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡില്‍ വര്‍ഷങ്ങളായി താമസിച്ചുവരികയാണ് അശ്വതിയും അമ്മയും, അശ്വതിയുടെ പിതാവ് അശോകന് 21 വര്‍ഷം മുന്‍പ് മരിച്ചു. അമ്മ സരസ്വതി റിസോര്‍ട്ടില്‍ തൂപ്പ് ജോലിചെയ്താണ് ജീവിതം മുന്നോട്ടുനീങ്ങിയത്. രണ്ടു വര്‍ഷമായി ഇവര്‍ക്ക് ജോലിയുമില്ല. വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ വിവാഹം നടത്താന്‍ സഹായം വാഗ്ദാനം ചെയ്തവര്‍ പിന്മാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയില്‍നിന്നാണ് പോലീസുകാരുടെ രൂപത്തിലും, സുരേഷ്ഗോപിയുടെ രൂപത്തിലും ദൈവം അവതരിച്ചത്, കഴിഞ്ഞ ദിവസം കോഴിക്കോട് രാമനാട്ടുകരയില്‍ ഒരുവിദ്യാര്ഥിനി പഠിക്കാന്‍ ഫോണില്ലെന്നു പറഞ്ഞപ്പോള്‍ അവളുടെ ദുരിതം തീര്‍ക്കാന്‍ സുരേഷ്ഗോപി എത്തിയത് വാര്‍ത്തയായിരുന്നു വീടുപണിയും പൂര്‍ത്തിയാക്കാം എന്നേറ്റാണ് ഭരത് സുരേഷ്ഗോപി മടങ്ങിയത് ഇത്പോലുള്ളവര് ഇനിയും ഈ മണ്ണില്‍ അവതാരമെടുക്കണം, സുരേഷ്ഗോപിക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു, ഒപ്പം അശ്വതിക്ക് വിവാഹമംഗളാശംസകളും FC