നിറയെ പ്രിന്റുള്ള ഷര്‍ട്ട് മമ്മുട്ടി അണിഞ്ഞു പിന്നെ എല്ലാം പെട്ടെന്ന്.. ഒറ്റ ഷര്‍ട്ട് വാങ്ങാന്‍ കിട്ടാനില്ല ചൂടപ്പം പോലെ വിറ്റ് തീര്‍ന്നു…
എന്തിട്ടാലും മമ്മുട്ടി പൊളിയാ.. എന്നാല്‍ അത് വാങ്ങിയിട്ട് മമ്മുട്ടിയാകാന് നോക്കുന്നവര്‍ക്ക് ഈ തവണ പണിപാളി.. നിറയെ പ്രിന്റുകളുള്ള കൂള്‍ സ്റ്റൈലിഷ് ഷര്‍ട്ടുകളാണ് മമ്മൂട്ടിയെ ചെറുപ്പമാക്കിയിരിക്കുന്നത്. എച്ച് ആന്റ് എം എന്ന മള്‍ട്ടി നാഷനല്‍ ബ്രാന്റിന്റെ റിലാക്സ്ഡ് ഫിറ്റ് പാറ്റേണ്‍ റിസോര്‍ട്ട് ഷര്‍ട്ടാണിത്. റിസോര്‍ട്ട് കോളര്‍, ഓപ്പണ്‍ ചെസ്റ്റ് പോക്കറ്റ് എന്നിവയാണ് ഷര്‍ട്ടിന്റെ പ്രത്യേകത. ഷോര്‍ട് സ്ലീവാണ് മമ്മൂട്ടി തിരഞ്ഞെടുത്തത്. നൂറു ശതമാനം വിസ്കോസ് ഉപയോഗിച്ചാണ് ഷര്‍ട്ട് നിര്‍മ്മിച്ചത്.
ഏതാണ്ട് രണ്ടായിരം രൂപയാണ് ഷര്‍ട്ടിന്റെ വില. മമ്മൂട്ടിയുടെ വൈറല്‍ ലുക്ക് കണ്ട് നിരവധിയാളുകള്‍ കമ്പനി വെബ്സൈറ്റില്‍ തിരഞ്ഞെങ്കിലും ഷര്‍ട്ടെല്ലാം വിറ്റുപോയി എന്ന് കണ്ട് നിരാശപെടാന്‍ മാത്രമായിരുന്നു യോഗം.. അതുകിട്ടിയില്ലെങ്കിലും ക്ലിക്കായസ്ഥിതിക്ക് ഡ്യൂപ്ലിക്കറ്റ് ഇറങ്ങുമായിരിക്കും അതിട്ടാശ്വസിക്കേണ്ടിവരും.. അല്ലാതെ മമ്മുട്ടിയാകാന് കഴിയില്ല.FC