ഞാന്‍ ചെറുപ്പത്തിലേ പണിക്കിറങ്ങി.. നടി അന്നയുടെ ജീവിതകഥ വേദനിപ്പിക്കുന്നത്.. ചിരിപ്പിക്കുമ്പോഴും ഉള്ളുപൊടിയുന്നു…
നമ്മള് ചിരിക്കും ചിലപ്പോള്‍ പൊട്ടിച്ചിരിക്കും എന്നാല്‍ നമ്മളെ സന്തോഷിപ്പിക്കുന്ന ചിരിപ്പിക്കുന്ന അവരുടെ അവസ്ഥ ആരും അന്വേഷിക്കാറില്ല.. അതെല്ലാം തുറന്നു പറഞ്ഞിരിക്കുയാണ് നടി അന്നാ ചാക്കോ, സമാധാനം അറിയാത്ത കുട്ടിക്കാലം ആയിരുന്നു എന്റേത്. അച്ഛന് ഇങ്ങനെ ആയതുകൊണ്ടും, അമ്മയ്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും എന്റെ സ്കൂള്‍ കാലം മോശമായിരുന്നു. ഞാന്‍ എന്താണ് ചെയ്യുന്നത്, എന്റെ മുഴുവന്‍ പേരോ ഒന്നും അച്ഛന് ഇപ്പോഴും അറിയില്ല. അതുകൊണ്ടുതന്നെ വീട് നോക്കുന്നത് അമ്മ ആയിരുന്നു. ഞങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് ജോലിക്ക് പോയിട്ടുണ്ട് അമ്മ. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികള്‍ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞാന്‍ ഉപയോഗിച്ചത്. ഒന്നും ഇല്ലാതിരുന്ന സാഹചര്യങ്ങളില്‍ പോലും അമ്മ ഞങ്ങളെ നോക്കുമായിരുന്നു.
അങ്ങനെ കുറെ അവസ്ഥകള്‍ തരണം ചെയ്താണ് ടീനേജിലേക്ക് കടന്നത്. ബോഡി ഷെയ്മിങ്ങിന്റെ എക്സ്ട്രീം അനുഭവിച്ച ആളാണ് ഞാന്‍. എന്റെ തലമുടി ഇങ്ങനെ ഇരിക്കുന്നത് കാരണം നീഗ്രോ, കാപ്പിരി തുടങ്ങിയ പേരുകള്‍ ആയിരുന്നു എനിക്ക്. പാനിക്ക് അറ്റാക്ക് ഏഴാം വയസ്സില്‍ ഉണ്ടായ ആളാണ് ഞാന്‍. ഡിഗ്രിക്ക് എറണാകുളത്ത് പഠിക്കുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലികള്‍ക്കും പോകുമായിരുന്നെന്നും അന്ന പറയുന്നു. കുടുംബം പുലര്‍ത്താനായി ചെറിയ പ്രായത്തില്‍ തന്നെ പണിക്ക് പോയി തുടങ്ങിയ ആളാണ് താനെന്നും ഇന്നും അമ്മ കൂലി പണിക്ക് പോകുന്നുണ്ടെന്നും എന്തൊക്കെ സംഭവിച്ചാലും ജീവിതത്തില്‍ തളരില്ല മുന്പോട്ട് പോകുമെന്നും അന്ന പറയുന്നു. അതെ ഈ നിഴ്ചയ ദാര്‍ഢ്യം നിങ്ങളെ തളര്‍ത്താതെ മുന്നോട്ടുനയിക്കട്ടെ. FC