നടന് ദിലീപും അതുല്യയും പുതിയ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.. താരദമ്പതികള്‍ സന്തോഷത്തില്‍…
ഇന്നലെവരെയുള്ള രൂപഭാവങ്ങളല്ല നാളെമുതല്‍.. ജീവിതത്തിലെ വലിയ ഘട്ടം അമ്മയും അച്ഛനും ആകുന്നു.. പുതിയ വലിയ ഉത്തരവാദിത്വങ്ങള്‍ വരികയാണ്.. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അതുല്യ പാലക്കല്‍. ഇക്കഴിഞ്ഞ ജൂണിലാണ് തമിഴ് നടന് ദിലീപ് പുഗഴേന്തിയുമായുള്ള അതുല്യയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ അതുല്യ അമ്മയാകാന്‍ പോകുന്നുവെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദിലീപന് ‘ഞാനും അതുല്യയും ഞങ്ങളുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു’വെന്ന് നടന് കുറിച്ചു.
തമിഴ് കവിയും ഗാനരചയിതാവുമായ പുലവര്‍ പുലമൈപ്പിത്തന്റെ ചെറുമകന് ആണ് ദിലീപന് പുഗഴേന്തി. ദിലീപന്റെ ‘യേവന്’ ഈ വര്‍ഷം ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു. താരത്തിന്റെ ‘സാഗാവരം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ‘ആന്റണി’ എന്ന ചിത്രം നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായി പുറത്തിറങ്ങും. FC