നടന് ബാബുരാജ് മരിച്ചു ഹൃദയാഘാതം, ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം…
സിനിമ-സീരിയല്‍- നാടക നടന് ബാബുരാജ് വാഴപ്പിള്ളി കര്‍ക്കിടകത്തിന്റെ പുണ്യത്തില്‍ രാമപാദം പൂകി,. 59 വയസായിരുന്നു. കഠിനമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പുലര്‍ച്ചെയായിരുന്നു അന്ത്യം.
തൃശൂര്‍ വാഴപ്പിള്ളി സ്വദേശിയായ ബാബുരാജും കുടുംബവും ഏറെക്കാലമായി കോഴിക്കോട് കൊടുവള്ളി മാനിപുരത്താണ് താമസം തൃശൂരില്‍ നാടകത്തിലൂടെയാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സിനിമ, സീരിയല്‍ രംഗങ്ങളിലും സജീവമായി.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, സിഐഎ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്, ബ്രേക്കിങ്ങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചു.
അഭിനയം, തിരക്കഥ രചന, കലാസംവിധാനം, നാടക സംവിധാനം, ലൈറ്റ് ഡിസൈനിങ്ങ് തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തന മികവ് പുലര്‍ത്തിയ അദ്ദേഹം. കുറച്ച് കാലം കോഴിക്കോട് താമരശ്ശേരിയിലും പോര്ങ്ങോട്ടൂരിലുമായിരുന്നു താമസം. പിന്നീട് മാനിപുരത്ത് കൂറ്റുരു ചാലില്‍ സ്വന്തമായി വീടുവച്ച് താമസമാക്കുകയായിരുന്നു.
നാടക പ്രവര്‍ത്തകയായ സന്ധ്യ ബാബുരാജാണ് ഭാര്യ , മകന് : ബിഷാല്‍. സംസ്കാരം മാങ്കാവ് ശ്മശാനത്തില്‍ നടന്നു, ആദരാഞ്ജലികളോടെ. FC