നടി സൗഭാഗ്യക്കും നടനും ഭര്‍ത്താവുമായ അര്‍ജുനും ഇന്നൊരു മരണമുണ്ട് ആ വേദനയില്‍ കുടുംബം ……
കുടുംബം കഴിഞ്ഞേ സൗഭാഗ്യക്ക് മറ്റെന്തുമുള്ളൂ, കൂട്ടുകുടുംബത്തിലെ സന്തോഷം തേടുന്ന, അതുനിലനിര്‍ത്താന്‍ എന്തും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇവര്‍. അമ്മ താരാ കല്യാണ്‍ , അമ്മയുടെ അമ്മ സുബലക്ഷ്മി എന്നിവര്‍ കൂടിയ വീട്ടിലേക്കാണ് അര്ജുന് സോമശേഖരന്‍ മരുമകനായി എത്തിയത്. ശേഷം കുഞ്ഞുമകള്‍ സുധ എന്ന് വിളിക്കുന്ന സുദര്‍ശന അര്ജുന് ശേഖറും പിറന്നു. ഇവര്‍ക്ക് കൂട്ടായി അര്‍ജുന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു കോവിഡ് മഹാമാരി സൗഭാഗ്യ- അര്ജുന് കുടുംബത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. അര്‍ജുനിന്റെ പിതാവ്, ചേട്ടന്റെ ഭാര്യ എന്നിവരെയാണ് ഇവര്‍ക്ക് നഷ്ടമായത്. ശേഷം കുടുംബം കടന്നു പോയത് ഏറെ വേദനയിലൂടെയാണ്.
ഇന്ന് ഒരാള്‍ കൂടി സുധയുടെ നൂലുകെട്ടിനെടുത്ത ഈ സന്തോഷ കുടുംബ ചിത്രത്തില്‍ നിന്നും അര്‍ജുനിന്റെ അമ്മ ഓര്‍മ്മകളിലേക്ക് മടങ്ങി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപികയായിരുന്നു അമ്മ രാധ ടി.കെ. ഇന്ന് രാവിലെയായിരുന്നു വിയോഗം. 73 വയസ്സായിരുന്നു. കണ്മുന്നില് നിന്നും മാഞ്ഞാലും, ഹൃദയത്തില്‍ ഉണ്ടാവുമെന്ന് സൗഭാഗ്യ. മരുമകളെ മകള്‍ എന്നോണം കരുതിയ കുടുംബമാണ് ഇവരുടേത്, രണ്ട് ഭാഗത്തും മുത്തച്ഛന്മാര് ഇല്ലാതിരുന്നെങ്കിലും മുത്തശ്ശിമാരുടെ ലാളന ഏല്ക്കാന് സുധയ്ക്കു സാധിച്ചു എന്ന് സന്തോഷത്തോടെ സൗഭാഗ്യ മുന്‍പ് പറഞ്ഞിരുന്നു. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്ന ദിവസത്തെ ചിത്രമാണിത്, പ്രസവത്തിന് കയറും മുന്‍പ് അമ്മ, അര്‍ജുന്റെ ജ്യേഷ്ഠന്, അദ്ദേഹത്തിന്റെ മക്കള്‍ രണ്ടുപേര്‍ എന്നിവര്‍ സൗഭാഗ്യക്കൊപ്പം ഉള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു.. ആദരാഞ്ജലികളോടെ FC