മമ്മൂട്ടിക്കും ലാലിനുമൊപ്പം അഭിനയിച്ച നടന് കേളു മരിച്ചു… താരങ്ങളുടെ അന്ത്യാഞ്ജലി…..
യൗവ്വനത്തിലല്ല അഭിനയിക്കാനെത്തിയത്, പക്ഷെ അഭിനയിച്ച ഒറ്റ സിനിമയിലൂടെ മലയാളികളുടെ അംഗീകാരം നേടാന്‍ കേളുമൂപ്പനായി, അജി കൊളോണിയ എന്ന മിടുക്കനായ ഫോട്ടോ ഗ്രാഫറുടെ ക്ലിക്കില്‍ കുടുങ്ങിയ കുടുമവെച്ച മൂപ്പന്റെ ഫോട്ടോ അദ്ദേഹം ഫേസ്ബുക്കിലിട്ടതാണ് വഴിത്തിരിവായത് അതുകണ്ടതോടെയാണ് സിനിമയിലേക്ക് വഴിതുറന്നത്.
ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 90 വയസ്സിലെത്തിയ നടന് മൂപ്പന് വരയാല്‍ നിട്ടാനി കേളു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളുമൂപ്പന്.
മമ്മൂട്ടിയുടെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഭാര്യ മീനാക്ഷി, പുഷ്പ, രാജന്, മണി, രമ എന്നിവരാണ് മക്കള്‍ സംസ്കാരം ബുധനാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു അദ്ദേഹത്തോട് അടുത്ത താരങ്ങളും അണിയറ പ്രവര്‍ത്തകരും അനുശോചനമറിയിച്ചു.. ആദരാഞ്ജലികളോടെ. FC