നടി ഹന്‍സിക വിവാഹിതയാകുന്നു വരന് വന്നവഴി… എന്തായാലും കരുത്തുള്ള കൈകള്‍…..

സമയമായി അത് നടക്കുന്നു.. നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്. ഈഫല്‍ ഗോപുരത്തിനു മുന്പില് വച്ച് സുഹൈല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. ഡിസംബര്‍ നാലിന് ഹാല്‍ദി. തൊട്ടടുത്ത ദിവസം വിവാഹം.
മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍, ആപ് കാ സുരൂര്‍, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അല്ലു അര്ജുന് ചിത്രം ദേസമുരുഡുവില് നായികയായാണ് ഹന്‍സിക തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് ചിത്രം മാപ്പിളൈയിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു. എങ്കെയും കാതല്‍, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് പ്രധാന തമിഴ് സിനിമകള്‍. റൗഡി ബേബി, പാര്‍ട്ണര്‍ ഉള്‍പ്പടെ അഞ്ച് സിനിമകളാണ് തമിഴില്‍ ഹന്‍സികയുടേതായി റിലീസിനൊരുങ്ങുന്നത്. FC