മറ്റാരുമല്ല നമ്മുടെ അപര്‍ണ ബാലമുരളിയാണ്, മോഡേണ്ലുക്ക്.. ഗെറ്റപ്പ് തന്നെ മാറി…..
ഇടവഴിയിലൂടെ വിശന്ന് ഓടി വീടിന്റെ അടുക്കള ഭാഗം വഴി അകത്തു കയറി ചക്ക തിന്ന് മലയാളികളുടെ മനസ്സിലിടം പിടിച്ച നടിയാണ് അപര്‍ണ ബാലമുരളി, മഹേഷിന്റെ പ്രതികാരമായിരുന്നു മേല്‍പ്പറഞ്ഞ സീനുള്ള ചിത്രം.
നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. മോഡേണ്‍ലുക്കില്‍ വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ പ്രത്യക്ഷപ്പെടുന്നത്. ജിക്സണ്‍ ആണ് ഫോട്ടോഗ്രാഫര്‍. സനൂഷ, ശിവദ, നിമിഷ സജയന്, മഞ്ജിമ മോഹന്‍ തുടങ്ങി നിരവധി താരങ്ങളാണ് അപര്‍ണയുടെ പുതിയ മേക്കോവറിനെ അഭിനന്ദിച്ചെത്തിയത്.
ഇനി ഉത്തരം എന്ന ചിത്രമാണ് അപര്ണയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള ധൂമം, പൃഥ്വിരാജ് ചിത്രം കാപ്പ, ജൂഡ് ആന്റണിയുടെ 2018 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാം, FC