നടി സാമന്തയുടെ അസുഖത്തിന്റെ ഞെട്ടലില്‍ ഉണ്ണിമുകുന്ദനും.. അവള് ഒന്നും പറഞ്ഞിരുന്നില്ല…..
എന്തുപറ്റിയെന്നു ചോദിക്കുന്നവരും, ഒന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നവരുമാണ് നടി സാമന്തക്കൊപ്പമുള്ളത്, തന്റെ പുതിയ ചിത്രമായ യശോദയുടെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിരക്കുകളിലാണ് നടി സാമന്ത. നേരത്തേ താന്‍ മയോസിറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സാമന്തയുടെ അര്‍പ്പണബോധത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യശോദയിലെ അവരുടെ സഹതാരവും മലയാളികളുടെ പ്രിയ നടനുമായ ഉണ്ണി മുകുന്ദന്.
തന്റെ രോഗാവസ്ഥയേക്കുറിച്ച് സാമന്ത സെറ്റില്‍ ആരോടും പറഞ്ഞിരുന്നില്ലെന്ന് ഉണ്ണി മുകുന്ദന് ഓര്‍ത്തെടുത്തു. വളരെ പ്രൊഫഷണലാണ് സാമന്ത. അതുപോലൊരു രോഗവുമായി പോരാടുകയാണ് താനെന്ന് അവര്‍ ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല. രോഗത്തെക്കുറിച്ച് സാമന്തയുടെ പോസ്റ്റ് കണ്ടപ്പോള്‍ വിഷമം തോന്നി.
മയോസിറ്റിസിനെ തോല്‍പ്പിച്ച് നല്ല ആരോഗ്യത്തോടെ അവര്‍ തിരിച്ചുവരുമെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന യശോദയില്‍ വാടക ഗര്‍ഭം ധരിക്കുന്ന യുവതിയായാണ് സാമന്ത എത്തുന്നത്. ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്. വലിയ മുതല്‍ മുടക്കില്‍ ഹരി-ഹരീഷ് ടീം സംവിധാനം ചെയ്ത ചിത്രത്തില്‍ യാനിക് ബെന്‍ ആണ് സംഘട്ടനസംവിധാനം. എന്തായാലും എത്രയും പെട്ടെന്ന് സാമന്ത സുഖം പ്രാപിക്കട്ടെ. FC