ഒരേ ദിവസം നടി മേനകക്കും നടന് സുരേഷിനും പിറന്നാള്‍.. ആഘോഷമാക്കി കീര്‍ത്തി……
സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മക്കളായ രേവതിയും കീര്‍ത്തിയും. ”ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നായിരുന്നു രേവതി കുറിച്ചത്.
അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി ആശംസകളുമായി എത്തിയത്.
പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും മകള്‍ കീര്‍ത്തി സുരേഷും പങ്കുവയ്ക്കുകയുണ്ടായി. ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയ ജോഡികള്‍ എന്നായിരുന്നു അച്ഛനെയും അമ്മയെയും കുറിച്ച് കീര്‍ത്തി പറഞ്ഞത്.FC