മഞ്ജു വാര്യരുടെ അമ്മയുടെ നൃത്തം.. മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം.. ദിലീപും മീനാക്ഷിയും….
പ്രായം ഒന്നിനും ഒരു തടസ്സമല്ല, 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു സിനിമയില്‍ തിരിച്ചെത്തി സൂപ്പര്‍ ലേഡി സ്റ്റാര്‍ ആയി, ഇപ്പോഴിതാ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവന്. മഞ്ജു തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ നൃത്ത വേഷത്തില്‍ നില്ക്കുന്ന ചിത്രങ്ങളും മഞ്ജു വാരിയര്‍ പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ഹൃദ്യമായ വാക്കുകള്‍ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. ‘അമ്മേ നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിനു നന്ദി. 67ാം വയസ്സിലാണ് അമ്മ ഇത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിനു സ്ത്രീകളെയും അമ്മ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. അമ്മയെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നു’, മഞ്ജു വാരിയര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഒപ്പം ദിലീപും മീനാക്ഷിയും ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി കളറാകുമായിരുന്നു..
ഗിരിജ മാധവന്റെ ചിത്രങ്ങള്‍ക്ക് രമേഷ് പിഷാരടി, ഗീതു മോഹന്‍ദാസ്, ആഷിക് അബു, സിതാര കൃഷ്ണകുമാര്‍ തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര് പ്രശംസ അറിയിക്കുന്നുണ്ട്. ഗിരിജ അനേകം പേര്‍ക്കു പ്രചോദനമാണെന്നാണു ലഭിക്കുന്ന കമന്റുകള്‍. അടുത്തിടെ ഗിരിജ മാധവന് കഥകളിയിലും അരങ്ങേറ്റം കുറിച്ചിരുന്നു. FC