കാമുകിയെ നടുറോഡില്‍ കരണത്തടിച്ചു.. ഇതുകണ്ട നടന് നാഗശൗര്യ ചെയ്തത് കണ്ടോ.. രോമാഞ്ചമാകും….
അവസരം കിട്ടിയാല്‍ അതിനൊത്തുയരണം അതാണിവിടെ സംഭവിച്ചത് കൃത്യമായ ഇടപെടലിലൂടെ സൂപ്പര്‍ സ്റ്റാറായ നടന് നാഗാശൗര്യ സൂപ്പര്‍ മാനുമായി..
നടുറോഡില്‍ പട്ടാപ്പകല്‍ കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞ് മാപ്പുപറയാനാവശ്യപ്പെട്ട് തെലുങ്ക് നടന് നാഗശൗര്യ. ഹൈദരാബാദില്‍ തിരക്കുള്ള റോഡില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് നാഗശൗര്യയുടെ ഇടപെടലിനെ അഭിനന്ദിച്ച് പ്രതികരണങ്ങളുമായെത്തിയത്. യുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയാണ് വീഡിയോയിലുള്ളത്. ഇതുകേള്‍ക്കാതെ പിന്തിരിയാനൊരുങ്ങുന്ന യുവാവിന്റെ കൈയില്‍ പിടിച്ച് വെയ്ക്കുകയാണ് നടന്. ഇത് തന്റെ കാമുകിയാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം.
ഇത് നിങ്ങളുടെ കാമുകിയായിരിക്കാം, എന്നാല്‍ ഇങ്ങനെ മോശമായി പെരുമാറാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നതെന്ന് നാഗശൗര്യ ചോദിച്ചു. യുവതിയോട് മാപ്പുപറയണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംഭവം കണ്ട് സ്ഥലത്തെത്തിയ മറ്റുള്ളവരും യുവതിയോട് മാപ്പുപറയണമെന്ന് യുവാവിനോടാവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. നാഗശൗര്യയുടെ ഇത്തരത്തിലുള്ള ഇടപെടലിനെ വളരെയധികം ബഹുമാനിക്കുന്നുവെന്നാണ് മിക്ക കമന്റുകളും. എന്നാല്‍ നാഗശൗര്യയുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നവരുമുണ്ട്. പുതിയ ചിത്രമായ ഫലാന അബ്ബായി ഫലാന അമ്മായി പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണിതെന്നാണ് വിമര്‍ശകരുടെ പക്ഷം. FC