നടി മിയയുടെ മടങ്ങി വരവ് ഒപ്പം ഭര്‍ത്താവും സിനിമയില്‍.. രണ്ടാളെയും ഏറ്റെടുത്തു ആരാധകര്‍….
തിരക്കില്‍ നില്ക്കുമ്പോള് കല്ല്യാണം.. കല്ല്യാണം കഴിഞ്ഞു കുഞ്ഞായി തിരക്കൊഴിഞ്ഞപ്പോ വീണ്ടും സിനിമയില്‍ നടി മിയ ഇത്തവണ ഒറ്റക്കല്ല സിനിമയില്‍ ഭര്‍ത്താവിനെയും കൊണ്ടുവന്നു.. അദ്ദേഹം അഭിനയിച്ചില്ലെങ്കിലും സിനിമയില്‍ താരമായി ആളുണ്ട് ഒരു ഫോട്ടോയുടെ രൂപത്തില്‍.. ഒരിടവേളയ്ക്ക് ശേഷം മിയ ജോര്‍ജ് എന്ന നടി മീര എന്ന കഥാപാത്രമായി മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു.
‘പ്രണയ വിലാസം’ ഒരുപാട് ഓര്‍മകളിലേക്ക് കൊണ്ടുപോയെന്നും പ്രേക്ഷകര്‍ക്കെല്ലാം സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ചിത്രമാണെന്നും മിയ പറയുന്നു. മാത്രമല്ല സിനിമയുടെ സീനിലേക്ക് ഒരു ഫോട്ടോ വേണമെന്ന് നിഖില്‍ പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ കെട്ട്യോന്റെ ഫോട്ടോ തന്നെ ആകട്ടെ എന്ന് തോന്നി. ഞാനും അശ്വിനും ഒരുമിച്ചിരുന്നാണ് പടം തപ്പി എടുത്ത് അയച്ചത്. എന്റെ ലുക്ക് മീരയുമായി മാച്ച് ചെയ്യുന്ന ഫോട്ടോ തപ്പി എടുത്താണ് അയച്ചത്.
ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമാണെങ്കിലും അശ്വിന് അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. മകന് ലൂക്കയ്ക്കു രണ്ടു വയസ്സാകാറായി. മുഴുവന്‍ സമയം ഓട്ടമാണ്. ഞാന്‍ ജോലിക്ക് പോകുമ്പോള്‍ എന്റെ അമ്മയോ അശ്വിന്റെ അമ്മയോ അവനെ നോക്കും, അവന് കുഴപ്പമൊന്നും ഉണ്ടാക്കില്ല. അവന് നടന്നു തുടങ്ങി, ഇപ്പൊ ഓട്ടവും പലയിടത്തും വലിഞ്ഞു കയറലുമാണ്, എപ്പോഴും കൂടെ ഒരാള്‍ ഉണ്ടെങ്കിലേ പറ്റൂ. മകന് കുഞ്ഞായതുകൊണ്ട് ഇപ്പോള്‍ ഇതൊക്കെ നടക്കുന്നുണ്ട്, അവന് സ്കൂളില്‍ പോയി തുടങ്ങുമ്പോള്‍ എവിടെയെങ്കിലും ഒരിടത്ത് സെറ്റില്‍ ആകേണ്ടി വരും എന്നു പറയുന്നു വീണ്ടും അഭിനയിക്കാനെത്തിയ മിയ. FC