വവ്വാലിനെ പോലെ തൂങ്ങിക്കിടക്കുന്നത് നടി പാര്‍വതിയാണ്.. ഇപ്പോ അഭ്യാസത്തിലാണ് അഭിനയമല്ല…
പഴയ സിനിമാതിരക്കൊന്നുമില്ല അതുകൊണ്ടു ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്, പുതിയ ക്രിയകളുടെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.. ഒരു വവ്വാലിനെ പോലെ തൂങ്ങിയാടുന്നതാണ് ഒരൈറ്റം..
പാര്‍വതി തിരുവോത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും വിഡിയോയുമാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. വ്യായാമത്തിനിടയില്‍ കുട്ടികളുടെ പാര്‍ക്കിലെത്തിയതാണ് താരം. പിന്നീട് അവിടെയായി ബാക്കിയുള്ള വര്‍ക്കൗട്ട്. പല വിധത്തില്‍ തൂങ്ങി കിടന്നും സ്ട്രെച്ച് ചെയ്തും വ്യായാമത്തില്‍ മുഴുകുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. കുട്ടികള്‍ക്കായുള്ള സീ സോയില്‍ തന്റെ ജിം ട്രെയിനര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നുമുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിനായി ലഭിക്കുന്നത്, വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന് ആണ് നടിയുടെ പുതിയ പ്രോജക്ട്. കോലാര്‍ സ്വര്‍ണ ഖനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തുന്നത്. FC