നടി വിജയലക്ഷ്മി വിടവാങ്ങി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.. വൃക്കരോഗം…
ഐശ്വര്യമുള്ള ആ അമ്മ മുഖം ഇനിയില്ല.. തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ അമ്മവേഷങ്ങളില്‍ നിറഞ്ഞുനിന്ന നടി വിജയലക്ഷ്മി അന്തരിച്ചു 70 വയസ്സായിരുന്നു പ്രായം. കുറച്ചുകാലങ്ങളായി വൃക്കരോഗത്തെ കഷ്ടത അനുഭവിക്കുകയായിരുന്നു.. ഈയിടെ വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അതിനിടെയാണ് അന്ത്യം.
നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ജനപ്രീതിനേടിയ ‘ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയില്‍ നായികയുടെ മുത്തശ്ശിയുടെ വേഷമാണ് ഏറ്റവും പ്രശസ്തം. ശരവണന് മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളില്‍ അഭിനയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആദരാഞ്ജലികളോടെ. FC