രണ്ട് ആനകളുടെ തുമ്പികൈയില്‍ ചാരികിടന്ന് നടി മാളവിക.. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും ആന തന്നെ വലുത് …..
നായികനായകന് ഷോ താരങ്ങളാണ് തേജസും മാളവികയും. ഷോക്ക് ശേഷം ഇരുവരും വിവാഹിതരായി ലൗ അറേഞ്ച്ഡ് മാര്യേജായിരുന്നു… കല്ല്യാണം ആലോചിക്കുന്ന സമയത്താണ് ചേച്ചി മാളവികയെ ആലോചിച്ചാലോ എന്ന് ചോദിച്ചത്. ജാതകം നോക്കിയതിന് ശേഷമായാണ് ആലോചനയുമായി പോയതത്രെ. ഹണിമൂണിന് മാളുവും തേജസും നേരെ പോയത് തായ്ലന്‍ഡിലേക്കാണ്. ആരെയും നിരാശപെടുത്താതെ യാത്രാവിവരണം, ചിത്രങ്ങള്‍, വീഡിയോ കൃത്യമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
പട്ടായ സ്പാം എന്ന ക്യാപ്ഷനോടെയാണ് മാളവികയുടെ ഷെയറിങ്ങ്, രണ്ടാനകളുടെ തമ്പിക്കൈയ്യില് തൂങ്ങി നിന്നുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. ഇത് ഒറിജിനല്‍ ആനതന്നെയാണോ എന്നുചോദിക്കുന്നവരും, ചേട്ടനെ ആനകള്‍ തൂക്കിയെറിഞ്ഞോയെന്ന് ചോദിക്കുന്നവരുമുണ്ട് കമന്റ് ബോക്സില്‍. ഇനി ചിരിക്കുമ്പോള്‍ പല്ല് കാണിച്ച് ചിരിക്കണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതാവുമ്പോള്‍ കൂടുതല്‍ ഭംഗിയുണ്ടാവും. പാവം ആനകള്‍, പിന്നില്‍ നിന്നും നിങ്ങളെ ഉയര്‍ത്തി പിടിച്ച് നില്ക്കുന്ന ചേട്ടന്റെ വേദന കാണാനുണ്ടെന്നുള്ള കമന്റുമുണ്ടായിരുന്നു. പറ്റുന്ന സമയത്തെല്ലാം ഒന്നിച്ച് വീഡിയോ എടുക്കാമെന്ന് മാളവിക പറയുന്നുണ്ട്. തേജസേട്ടന് എഞ്ചീനിയറാണ്, ലീവ് കഴിഞ്ഞാല്‍ തിരിച്ച് പോവുമെന്നും താരം പറഞ്ഞിരുന്നു. FC