പി.കെ.ആര്.പിള്ളയുടെ മരണം മോഹന്‍ലാലിന് കനത്തഷ്ടം, കണ്ണീര്.. ചിത്രം ഹിറ്റായപ്പോള്‍ മാരുതി സമ്മാനിച്ചു…
നിര്‍മ്മാതാവ് പി.കെ.ആര്.പിള്ളയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന് മോഹന്‍ലാല്‍. നടനെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു. കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി ആയിരുന്നു പി.കെ.ആര്.പിള്ളയെന്നും മോഹന്‍ലാല്‍ പറഞ്ഞു.”എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടന് ഈ ലോകത്തോട വിടപറഞ്ഞിരിക്കുന്നു.
‘മലൈക്കോട്ടൈ വാലിബന്’ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാര്‍ത്ത അറിഞ്ഞത്. പി.കെ.ആര്.പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓര്‍മ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന് നല്കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.” – മോഹന്‍ലാല്‍ പറയുന്നു.
ഒരു കാലത്ത് മലയാള സിനിമയിലെ അഭിമാനമായിരുന്ന ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ സാരഥിയായിരുന്നു പിള്ള. ആ ബാനറില്‍ ഒരുക്കിയ പ്രശ്സ്ത സിനിമകളിലൊന്നാണ് ‘ചിത്രം’. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു തിയേറ്ററില്‍ 365 ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം അതുവരെയുള്ള സകല റെക്കോര്‍ഡുകളും ഭേദിച്ചു.’ചിത്രം’ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്ന വേളയില്‍ മോഹന്‍ലാലിന് ഒരു പുതുപുത്തന്‍ മാരുതിക്കാര്‍ സമ്മാനിച്ചാണ് പി.കെ.ആര്. പിള്ള സന്തോഷം പങ്കിട്ടത്. പത്തു പവന്റെ ഒരു സ്വര്‍ണ കീചെയിന്‍ കൂടി അദ്ദേഹം മോഹന്‍ലാലിനു സമ്മാനിച്ചു. സംവിധായകന് പ്രിയദര്ശന് അദ്ദേഹമൊരു അംബാസഡര്‍ കാറാണ് നല്‍കിയത്. നായികയായ രഞ്ജിനിക്ക് അന്നത്തെ കാലത്ത് 75000 രൂപയോളം വില വരുന്ന ടിവിയും വിസിആറുമാണ് സമ്മാനിച്ചത്.
എണ്‍പതുകളില്‍ മോഹന്‍ലാലിനെ നായകനാക്കി പിള്ള നിര്‍മ്മിച്ച സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ചിത്രം എന്ന സിനിമ നിര്‍മ്മാതാവ് എന്ന നിലയില്‍ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. FC