ഓണം കൊഴുപ്പിക്കാന്‍ മോഹന്‍ലാല്‍ മമ്മുട്ടി ഹണിറോസ് ഒപ്പം മറ്റുതാരങ്ങളും,കൂടെ മൈക്കുമായി നാലുവയസുകാരി…
ആഘോഷത്തിമിര്‍പ്പിലേക്ക് കേരളം കുതിക്കുകയാണ്. പൊന്നോണത്തിന്റെ പത്തു സുന്ദരദിനങ്ങള് ആഗതമാകുകയാണ്.. അതിനുവേണ്ടി പ്രമുഖ ചാനലൊരുക്കുന്ന പരിപാടിയിലാണ് മെഗാസ്റ്റാറുകളടക്കമുള്ളവര് ഒത്തുചേരുന്നത്..
നാലു വയസ്സുകാരിയെ സ്നേഹത്തോടെ നോക്കുന്ന മോഹന്‍ലാല്‍, തൊട്ടരികിലായി മമ്മൂട്ടിയെയും കാണാം. ഒരേ ഫ്രെയ്മിലുള്ള ഈ താരരാജാക്കന്മാരുടെ അപൂര്‍വ ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. മുണ്ടുമടക്കിക്കുത്തി നില്ക്കുന്ന മമ്മൂട്ടിയുടെ ലുക്കും ഫോട്ടോയെ ആകര്‍ഷമാക്കുന്നു. മഴവില്‍ മനോരമയും താരസംഘടന അമ്മയും ചേര്‍ന്നു നടത്തുന്ന മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്സ് 2023 ന്റെ റിഹേഴ്സല്‍ ക്യാംപില്‍ നിന്നെടുത്ത ചിത്രമാണിത്. നാലു വയസ്സുള്ള അവതാരക ഹെസ്സ മെഹക്ക് തന്നെക്കുറിച്ചു തയാറാക്കിയ വിവരണം കേള്‍ക്കുകയാണ് മോഹന്‍ലാല്‍. അത് ശ്രദ്ധയോടെ വീക്ഷിക്കുകയാണ് മമ്മൂട്ടിയും ബാബുരാജും. നടി പ്രാചി തെഹ്ലാന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ഇതിനൊപ്പമുള്ളത്. ഇതും റിഹേഴ്സല്‍ ക്യാംപില്‍ നിന്നെടുത്ത ചിത്രമാണ്.
പൊന്നമ്മ ബാബു, ജോമോള്‍, ധന്യമേരി വര്‍ഗീസ്, അനു സിത്താര, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെയും പ്രാചിക്കൊപ്പം കാണാം. എന്തായാലും മാസ്മരിക കലാ പ്രകടനത്തിന് കാത്തിരിക്കാം.FC