കൊല്ലം സുധിയുടെ കുടുംബത്തിന് ഏഴ് സെന്റ് സ്ഥലം സൗജന്യമായി കൊടുത്തു ഉടന്‍ വീടുപണി.. സ്വര്‍ഗ്ഗത്തിലിരുന്ന് …
ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ആ സ്വര്‍ഗ്ഗത്തിലെ ചിരി വൈദ്യനായിരുന്നു കൊല്ലം സുധി. അദ്ദേഹമാണ് പ്രതീക്ഷിക്കാതെ മരണത്തിനു കീഴടങ്ങിയത്, മണ്മറഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന് കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്കി ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.
ചങ്ങനാശ്ശേരിയില്‍ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി രജിസ്ട്രേഷന് ചെയ്തു നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം !ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.
”എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. രജിസ്ട്രേഷന് പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടന്‍ തുടങ്ങും.”ബിഷപ് നോബിള്‍ ഫിലിപ്പ് പറഞ്ഞു. FC