മഞ്ജു വാര്യരുടെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാകുന്നു.. ലോകം ആരാധിക്കുന്ന രജനികാന്തിനൊപ്പം…
ആദ്യം ധനുഷ്, പിന്നെ തല അജിത്, ഇനിയിതാ സ്റ്റൈല്മന്നന് രജനികാന്തിനൊപ്പം.. മലയാളത്തില്‍ സകല സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും നായികയായ മഞ്ജുവാര്യരുടെ അഭിനയജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി പൂര്‍ത്തിയാവുകയാണ്.. തമിഴില്‍ രജനിക്കൊപ്പം അഭിനയിക്കുന്നതോടെ.. വിവാഹം വേര്‍പെടുത്തി കുതിച്ചുയര്‍ന്ന മഞ്ജുവിന്റെ കിരീടത്തിലെ ഒരുപൊന്‍തൂവല്‍ കൂടിയാകും ഈ ചിത്രം, ആദ്യമായാണ് രജനിയുടെ ഒരുചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്..
പത്തുദിവസമാണ് ഇവിടെ ഷൂട്ടിങ് അതിന്റെ ഭാഗമായി രജനി തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ആയിരകണക്കിന് ആരാധകരുടെ സ്നേഹവായ്പ്പിലേക്കാണ് വന്നിറങ്ങിയത്.. തലൈവര്‍ 170 എന്നു താല്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും.
വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവര്‍ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. ‘ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ നിന്ന് ഫഹദും മികച്ച വേഷവുമായി രജനിക്കും മഞ്ജുവിനുമൊപ്പം ഈ ചിത്രത്തിലുണ്ട്.. രജനിയുടെ ഭാര്യയുടെ വേഷത്തിലാകും മഞ്ജു. FC