വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ഒപ്പം പീഡനവും.. നടന് ഷിയാസ് വിമാനത്താവളത്തില്‍ പോലീസ് പിടിയില്‍..
ഒരു വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു അതിന്റെ ഫോട്ടോഷൂട്ട് പുറത്തുവന്നതോടെ പഴയൊരു പ്രണയവും അതിന്റെ നൂലാമാലകളും പുറത്തുചാടി.. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍. ദുബായില്‍നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.
ഷീയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കാസര്‍കോട് ചന്തേര പൊലീസ് ചെന്നൈയിലേക്ക് തിരിക്കും. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജില്‍ വെച്ചും മുന്നാറിലെ റിസോര്‍ട്ടില്‍ വെച്ചും നടന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. എന്തായാലും ജയില്‍വാസം ഉറപ്പായി. FC