അച്ഛനെ എപ്പോഴും ഭയമായിരുന്നു, സ്നേഹം കിട്ടിത്തുടങ്ങിയപ്പോഴേക്കും അദ്ദേഹം പോയി.. വിതുമ്പലോടെ ദിലീപ് …
അച്ഛന് തന്നോട് പെരുമാറിയതും, പിന്നെ സംഭവിച്ചതും ദിലീപിന് കണ്ണീരോര്‍മ്മകളാണ്.. ചെറുപ്പത്തില്‍ അച്ഛന് തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി ദിലീപ് എത്തിയത്. തന്റെ അടുത്ത സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താന്‍ വന്നതെന്നും ദിലീപ് പറഞ്ഞു. ”നമ്മള് കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോള്‍. മനുഷ്യായുസ്സില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് ഇത്തരം സ്കൂള്‍ ദിനങ്ങള്‍ തന്നെ ആയിരുന്നു.
കുട്ടികളുടെ പാട്ടും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഗോപാലേട്ടനോട് ചോദിച്ചു ഇത്രയും സ്കൂള്‍, കോളജ് ഒക്കെ ഉള്ളതില്‍ സന്തോഷം തോന്നുന്നില്ലേ. മനസ്സ് കൊണ്ട് വളരെ ചെറുപ്പമാണ് അദ്ദേഹം. ഒരു മനുഷ്യായുസ്സില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് സ്കൂള്‍ കാലഘട്ടത്തിലാണ്. എങ്ങനെയാണ് ഗോപാലേട്ടന് മനസ്സുകൊണ്ട് ചെറുപ്പമായിരിക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. മനസ്സുകൊണ്ട് അദ്ദേഹത്തിന് എപ്പോഴും ചെറുപ്പമാണ്. നമ്മള് നരച്ച മുടി കറുപ്പിക്കുന്നത് പോലെ അദ്ദേഹം കറുത്ത മുടി നരപ്പിച്ചതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില സമയം കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് ഇവര്‍ പെട്ടെന്ന് വളരാതെ ഇരുന്നെങ്കില്‍ എന്ന്. കാരണം ആ ക്യൂട്ട്നെസ് പൊയ്പോകും.
ഇന്നത്തെ തലമുറ വളരെ കഴിവുള്ളവരാണ്. റിയാലിറ്റി ഷോസ് കാണുമ്പോള്‍ അന്തം വിട്ടിരുന്നുപോകും. അതുകാണുമ്പോള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട് നേരത്തെ വന്നത് നന്നായി എന്ന്. ശരിക്കും കുഞ്ഞുങ്ങള്‍ ഈ പ്രായം ആസ്വദിക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ എന്നും ദിലീപ് FC