നടന് പ്രഭുവിന്റെ മകളുടെ കല്ല്യാണം.. താരമായത് മമ്മൂട്ടിയല്ല ദുല്‍ഖറും ഭാര്യ അമാലും ഒപ്പം നടി ലിസിയും..
നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തില്‍ തിളങ്ങി ലിസി. ‘മാര്‍ക്ക് ആന്റണി’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന് ആദിക് രവിചന്ദ്രനാണ് ഐശ്വര്യയെ വിവാഹം കഴിച്ചത്. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ലിസി ലക്ഷ്മിയും ദുല്‍ഖര്‍ സല്‍മാനും ഭാര്യയും ആദ്യന്തം പങ്കെടുത്തിരുന്നു. ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രഭുവിന്റെ മകനും നടനുമായ വിക്രം പ്രഭുവിന്റെ അടുത്ത സുഹൃത്താണ് ദുല്‍ഖര്‍. ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, മണിരത്നം, സുഹാസിനി, രവിവര്മന് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടി ലിസിയും നടന് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലും പ്രത്യേക ക്ഷണിതാക്കളായിരുന്നു. ലിസിയാണ് ഐശ്വര്യയുടെയും ആദിക്കിന്റേയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ആദിക്കിനും ഐശ്വര്യയ്ക്കും വിവാഹ മംഗളാശംസകള്ക്കൊപ്പമാണ് ലിസി ചിത്രങ്ങള്‍ പങ്കുവച്ചത് കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായന് ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. നടന് വിക്രം പ്രഭുവാണ് ഐശ്വര്യയുടെ ഏക സഹോദരന്. നേര്‍കൊണ്ട പാര്‍വൈ, കോബ്ര എന്നീ സിനിമകളില്‍ ആധിക് അഭിനയിച്ചിട്ടുമുണ്ട്. നവമിഥുനങ്ങള്ക്ക് മംഗളാശംസകള്‍.FC