സച്ചി മരിച്ചതില്‍ കരയുന്ന രണ്ട് പെണ്ണുങ്ങള് നഞ്ചിയമ്മയും കണ്ണമ്മയും.
ഒരു സ്ത്രീക്ക് ഇത്ര കട്ടിയായി എങ്ങിനെ പെരുമാറാന്‍ കഴിയുന്നെന്ന് തോന്നിപോകുന്ന ഒരു സീനായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജുമേനോന്ന്റെ ഭാര്യയായി അഭിനയിക്കുന്ന കണ്ണമ്മ എന്ന കഥാപാത്രത്തെ അനശ്വരയാക്കിയ ഗൗരീ നന്ദയുടെത്.
അവര്‍ സ്റ്റേഷനില്‍ വെച്ച് പൃഥ്വിരാജിനോട് കയര്‍ത്ത്
സംസാരിക്കുന്നു.ഒരു നെക്സലേറ്റിന്റെ സകല രൗദ്ര
ഭാവങ്ങളും പകര്‍ന്നാടാന്‍ ഗൗരീ നന്ദയെ പ്രപ്തയാക്കിയത് സച്ചിയായിരുന്നു.സച്ചി മനസ്സില്‍ കണ്ടതിനേക്കാള്‍ ഭംഗിയായി കണ്ണമ്മയായി ഗൗരി തകര്‍ത്തു.
അവളുടെ ഉള്ളു നോവിച്ചുകൊണ്ടാണ് ആ കരുത്തില്‍ നിന്ന് കണ്ണുനീര് ഊര്‍ന്നിറങ്ങിയതും സച്ചിക്ക് വേണ്ടിയായി എന്നത് അകസ്മികം.
അത്തരത്തില്‍ അട്ടപ്പാടിയില്‍ നിന്ന് തന്നെ
കണ്ടെത്തിയ മറ്റൊരു അത്ഭുതമായിരുന്നു നഞ്ചിയമ്മ
എന്ന വനവാസി അമ്മ.അവരുടെ ചുണ്ടില്‍ നിന്ന്
ഒഴുകി വന്ന ആ മനോഹര ഗാനങ്ങള്‍ ലോക മലയാളികള്‍ ഏറ്റെടുത്തു. എത്ര താളാത്മകമായ നാടന്‍ പാട്ട്.അയ്യപ്പനും കോശിയില്‍ ടൈറ്റില്‍ ഗാനമായ് അതു
കൂടി ചേര്‍ന്നതോടെ ഈ ചിത്രം അത്യുന്നതങ്ങളില്‍
എത്തി ഒപ്പം നഞ്ചിയമ്മയും.
സച്ചി മരണത്തിന് കീഴടങ്ങിയപ്പോള്‍ അട്ടപ്പാടിയില്‍ നിന്നും അവരുമെത്തി ആദരാഞ്ജലികളര്‍പ്പിക്കാന്‍.
ചലനമറ്റ് കിടക്കുന്ന സച്ചിയെ കണ്ട് അവര്‍ പൊട്ടിക്കരഞ്ഞു.കണ്ണുനീര് തുള്ളികൊണ്ട് അവര്‍ സച്ചിക്ക് ശ്രാദ്ധമൂട്ടി കണ്ടുനിന്നവര്‍ക്കത് വല്ലാത്ത നൊമ്പരമായി.
എന്തായാലും ഇനിയും സച്ചിയിലൂടെ ഒത്തിരി ഉയരങ്ങള്‍ താണ്ടാനുണ്ടായിരുന്നവരായിരുന്നു നഞ്ചിയമ്മയും കണ്ണമ്മയും. അവര്‍ക്ക് നാഥനില്ലാത്ത അവസ്ഥയായി.
ഫിലീം കോര്‍ട്ട്.