മലയാള സിനിമക്ക് വീണ്ടും മരണം. നടി ഉഷാറാണിയുടെ മരണം പ്രതീക്ഷിക്കാത്തത്.
എല്ലാ ഭാഷകളില്‍ നിന്നും നടന്മാരും അണിയറ പ്രവര്‍ത്തകരും പൊഴിഞ്ഞ് പോയ്കൊണ്ടിരിക്കുകയാണ്.
പ്രതീക്ഷിക്കാത്ത മരണങ്ങള് ആരാധകരെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
മരിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഒരു നോക്കു കാണാന്‍ ഭാഗ്യമില്ലാതെയും കടന്ന നടന് ചിരഞ്ജീവി സര്‍ജ ഭാര്യയും നടിയുമായ മേഘ്നയെ തനിച്ചാക്കി പോയി.
എന്നാല്‍ ജീവിതം മതിയായെന്ന ഒറ്റ നിമിഷത്തിന്റെ
തോന്നലില്‍ ബോളിവുഡ് നടന് സുശാന്ത് സിങ് രജ്
പുത്ത് ഒരു തുണ്ടം കയറില്‍ എല്ലാം അവസാനിപ്പിച്ചു.
ഒത്തിരി കഥകളുടെ വലിയൊരു ചെപ്പുമായി നടന്ന
സച്ചി എന്ന സംവിധായകന് ഇടുപ്പ്മാറ്റിവെക്കല്
ശസ്ത്ര ക്രിയക്ക് വിധേയനായി ഈ ലോകത്തോട്
വിടവാങ്ങി.
വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഉഷാറാണി എന്ന നടിയും മരണത്തിനൊപ്പം പോയ വാര്ത്തയുമിതാ എത്തിരിക്കുന്നു.അവര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രയില്‍വെച്ച് ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.ഒരു നടി എന്നതിവുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു.
ബേബി ഉഷയായി മുപ്പത് സിനിമകളില്‍ അവര്‍ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചു.ജയില്‍ എന്ന ചിത്രത്തിലായിരുന്നു തുടക്കം.സത്യന്, ശാരദ,കവിയൂര്‍ പൊന്നമ്മ എന്നിവരായിരുന്നു അതിലെ പ്രധാന താരങ്ങള്‍.16ാമത്തെ വയസ്സില്‍ കമലഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലഭിനയിച്ചു.ശിവാജി ഗണേശന്,എം.ജി.ആര്, ജയലളിത പ്രേം നസീര്‍ എന്നിവര്‍ക്കൊപ്പമെല്ലാം ആ കാലത്ത് ഉഷാറാണി നിറഞ്ഞ് നിന്നു.
51 വയസ്സുണ്ടായിരുന്ന ശങ്കരന് നായരെ 19ാമത്തെ വയസ്സില്‍ വിവാഹം കഴിച്ചു.അതിനെ കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞത് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇടവേളയില്‍ അങ്ങോട്ട് ചെന്ന് അങ്കിള്‍ വാന്‍ഡ് ടൂ മാരീ യൂ എന്ന് ചോദിക്കുകയായിരുന്നു.അദ്ദേഹം ചിരിച്ച് തള്ളിയപ്പോള്‍ ഐ സീരിയസ്സ് എന്ന് പറഞ്ഞു.അങ്ങിനെ
1967ല്‍ വിവാഹിതരായി.
2005ല്‍ അദ്ദേഹംമരിച്ചു.അദ്ദേഹമായിരുന്നത്രേ ഉഷയെ ബേബിഉഷയാക്കി സിനിമയിലെത്തിച്ചത്.തന്റെ ഗോഡ്ഫാദറെന്നാണ് സുകുമാരന്‍ നായരെ ഉഷ വിശേഷിപ്പിച്ചിരുന്നത്.
ഇനി അവരില്ല നമുക്ക് അവരുടെ സിനിമകളിലൂടെ
സ്മരിക്കാം ഇനിയെന്നും.
ഫിലീം കോര്‍ട്ട്.