സ്വന്തം മക്കള്‍ക്ക് പഴങ്കഞ്ഞി നടി സാന്ദ്ര തോമസിന്റെ ജീവിതം ഒരു കഥ തന്നെ-
ഈ വാര്‍ത്ത മുഴുവന്‍ കേള്‍ക്കണം എന്നാലെ നിങ്ങള്‍ക്ക് സാന്ദ്രയിലെ അമ്മയെ തിരിച്ചറിയാന്‍ കഴിയൂ.ഒത്തിരി വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും അമ്മ എന്ന നിലയില്‍ സാന്ദ്ര അഭിമാനിക്കുകയാണ്.അവരുടെ പ്രവര്‍ത്തികള്‍,മക്കളെ വളര്‍ത്തുന്ന രീതികള്‍ ആദ്യം പറയാം.
സാന്ദ്രക്കും ഭര്‍ത്താവ് വില്‍സണും ഇരട്ട പെണ്‍കുട്ടികളാണ്.പേര് കെന്ഡലിന്,കാറ്റ്ലിന്.വിളിക്കുന്നത് ഉമ്മിണ് തങ്ക,ഉമ്മുകുലുസു.ഈ കുരുന്നുകളുടെ എല്ലാ കളികളും സാന്ദ്ര സോഷ്യല്‍ മീഡിയയില്‍
പോസ്റ്റ് ചെയ്യാറണ്ട്.
ചട്ടയും മുണ്ടും ഉടുപ്പിച്ചും കൃഷി ചെയ്യുന്നതും ചളിയില്‍ കളിക്കുന്നതും പഴങ്കഞ്ഞി കൊടുക്കുന്നതും ഒറ്റക്ക് ഭക്ഷണം വാരിക്കഴിപ്പിക്കുന്നതും പെരുമഴയത്തിറക്കി മക്കളെ കളിപ്പിക്കുന്നതും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുന്നതും അവര്‍ പോസ്റ്റ് ചെയ്തു.
അതോടെ പല അമ്മമാരും രംഗത്തെത്തി സാന്ദ്രയോട്
കര്‍ക്കശമായി ചോദിക്കുന്നത്-നിങ്ങള്‍ സത്യത്തില്‍ ഒരമ്മയാണോ?ചളിയില്‍ ഇറക്കിയാല്‍ അവര്‍ക്ക് വളംകടി വരില്ലെ? പഴങ്കഞ്ഞി ആ കുരുന്നുകള്‍ക്ക് അസുഖം
വരിത്തില്ലെ?
എന്നാല്‍ സാന്ദ്ര അഭിമാനത്തോടെ പറയുന്നു അവര്‍ക്കിതുവരെ ഒന്നും വന്നില്ല.നല്ല മഴയത്ത് എത്ര തവണ കളിച്ചിട്ടും ഒരു ശ്വാസ തടസ്സമോ ചുമയോ പനിയോ ചളിയില്‍ കളിച്ചിട്ട് വളം കടിയോ ഒന്നും വന്നില്ല.എന്റെ മക്കള്‍ കരുത്തരാണ്.ഞാന്‍ പല അമ്മമാരേയും കണ്ടിട്ടുണ്ട്.കുട്ടികളുടെ കൈയ്യില്‍ ഫോണ്‍ കൊടുത്തിട്ട് ഭക്ഷണം കഴിപ്പിക്കുക,വീട്ടിലെ ജോലികള്‍ ചെയ്യുക.
എന്നാല്‍ അത്തരത്തിലൊരമ്മയാകാന് എനിക്ക് കഴിയില്ല.ഫോണ്‍ ബേബികളാക്കി എന്റെ മക്കളെ വളര്‍ത്തുകയുമില്ല.ഞാന്‍ അവര്‍ക്ക് അഹംബ്രഹ്മാസ്മി എന്ന മന്ത്രവും ഉപദേശിക്കുന്നു എന്നും സാന്ദ്രതോമസ് എന്ന നടിയും നിര്‍മ്മാതാവും പറയുന്നു.
അതേ സാന്ദ്ര ഞങ്ങള്‍ അനുകൂലിക്കുന്നു.സമൂഹത്തിന് സംസ്കാരം നിറഞ്ഞ വ്യക്തികളെയാണ് വേണ്ടത് മക്കള്‍ അങ്ങിനെ വളരട്ടെ വളര്‍ത്തുക.
ഫിലീം കോര്‍ട്ട്.