നടന് ദിലീപ് കുമാറിന്റെ സഹോദരന് -കൊവിഡ് മൂലം മരണത്തിന് കീഴടങ്ങി.
ആ കുടുംബം പേടിച്ചത് തന്നെ സംഭവിച്ചു.വലിയ ഇടവേളകളില്ലാതെ രണ്ട് മരണം.പ്രശസ്ത ബോളിവുഡ് നടന് ദിലീപ് കുമാറിന്റെ രണ്ട്് സഹോദരന്മാരാണ് അടുത്ത ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
അസുഖങ്ങളുടെ അവശതയില്‍ കഴിയുകയാണ് നടന് ദിലീപ് കുമാര്‍ അതിനിടയിലാണ് കുടുംബത്തിലേക്ക് കൊവിഡ് വിരുന്നിനെത്തിയത്.
ആദ്യം ഇളയ സഹോദരന് അസ്ലംഖാനെയാണ് പിടികൂടിയത്.88ാം വയസ്സിലെത്തിയ അദ്ദേഹത്തെയാണ് ആദ്യം കൊവിഡ് കൊണ്ട് പോയത്.തൊട്ടുപിന്നാലെ രണ്ടാമത്തെ സഹോദരന് എസ്ഹാന്ഖാനെ കൊവിഡ് പിടികൂടി്.രണ്ട് പേരെയും മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
ഓഗസ്റ്റ് 21ന് അസ്ലാം മരിച്ചു.മഞ്ഞപിത്തവും പ്രമേഹവും ശ്വാസതടസ്സവും അസ്ലാമിന്റെ മരണത്തിന് കാരണമായി.എസ്ഹാനും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഈ വാര്‍ത്ത പുറത്ത് വിട്ടത് ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി ഫൈസല്‍ ഫറൂഖിയെന്ന കുടുംബ സുഹൃത്താണ്.
കൊറോണയെ ഭയക്കുക,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കുക.
ഫിലീം കോര്‍ട്ട്.