എ പടത്തില്‍ നായകനായ കൂട്ടിക്കല്‍ ജയചന്ദ്രന് – ഷക്കീലക്ക് ജന്മദിനാശംസകള്.
നടനാകും മുമ്പ് ഒരു മിമിക്രിക്കാരനായിരുന്നു.അവിടുന്ന് ആദ്യം അവതാരകന്റെ റോള്‍,സഹനടനായി,നായകനായി പറഞ്ഞ് വരുന്നത് കൂട്ടിക്കല്‍ ജയചന്ദ്രന് എന്ന നടനെ കുറിച്ച് തന്നെയാണ്.മറ്റ് നടന്മാരില് നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത് വന്ന വഴി മറക്കാത്ത താരമെന്ന ലേബല്‍ തന്നെയാണ് ആരും ഓര്‍മ്മിപ്പിക്കാന്‍ ഇഷ്ടപ്പെടാത്ത തന്റെ ഭൂതകാലത്തെ ഒരു മടിയുമില്ലാതെ തുറന്ന് കാണിച്ചിരിക്കുകയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്.രാസലീല എന്ന എ പടത്തില്‍ ഷക്കീലയുടെ നായകനായ ചരിത്രമാണ് അദ്ദേഹം ഷക്കീലയുടെ ജന്മദിന സന്ദേശത്തിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.
യാതൊരു സിനിമ ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഒരു ഗ്രാമീണ ചെറുപ്പക്കാരന് സഹായിക്കാനാരുമില്ലാതെ സിനിമയിലേക്കെത്തുന്നത്.പക്ഷെ ദൈവം ഒന്ന് തീരുമാനിച്ചിരുന്നു.നീ മൂവി ക്യാമറക്ക് മുന്നില്‍ നില്‍ക്കുമെന്ന്.ഒരു നടന് വേണ്ട ഒന്നും അന്നും ഇന്നുമില്ല.
രാസലീലയില്‍ കോമഡി ചെയ്യാനാണ് വിളിച്ചത്.സംവിധായകന് എന്നെ കണ്ടപ്പോള്‍ നായകനാകാമോ എന്ന് ചോദിച്ചു.എന്റെ മനസ്സില്‍ എന്ത് എ പടം ബി പടം എന്നൊന്നുമില്ല സിനിമ മാത്രം. ഞാന്‍ അഭിനയിച്ചു.
എല്ലാവരും ആനന്ദത്തോടെ പറഞ്ഞു നിന്റെ ഭാവി പോയി.ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക ഷക്കീല,അവരോട് മാന്യമായി പെരുമാറിയതിനാലാവും അടുത്ത് വിളിച്ച് തലയില്‍ കൈ വെച്ചിട്ടു പറഞ്ഞു- ‘നിങ്കള് ക്ലിക്കാവും’!.
പ്രവാചകരെ പോലും ഞെട്ടിച്ച മലയാള കുടുംബങ്ങളുടെ ഹൃദയം കീഴടക്കിയ ചിരിക്കുടുക്കയില്‍ നായകനായി.ചിരിക്കുടുക്കയില്‍ നായകന്, A പടത്തിലെ നായകന് അങ്ങനെ മലയാളത്തിലെ ഹീറോ ആയെന്നും ഷക്കീലക്കയച്ച ജന്മദിന സന്ദേശത്തോടൊപ്പം കുറിച്ചു.
ഫിലീം കോര്‍ട്ട്.