നൂറ് കോടിയിലെത്തിയപ്പോള്‍ റൗഡി ബേബിയില്‍ നിന്ന് സായ് പല്ലവി പുറത്ത്-ധനുഷ് മാത്രം.
മികവുകള്‍ക്ക് അംഗീകാരം കിട്ടുന്നതില്‍ എല്ലാവര്ക്കും അഭിമാനം തന്നെയെ ഉണ്ടാകൂ.എന്നാല്‍ അതില്‍ നിന്ന് പങ്കാളിയെ എടുത്ത് മാറ്റിക്കളഞ്ഞാലോ?അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ധനുഷും സായി പല്ലവിയുമായിരുന്നു നായികനായകന്മാര്. ഈ ചിത്രത്തിലെ തട്ടുപൊളിപ്പന്‍ ഗാനമായിരുന്നു റൗഡി ബേബി എന്ന് തുടങ്ങുന്ന ഗാനം.ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഗാനം കൂടി ആയിരുന്നു ഇത്.ഈ ഗാനത്തിന്റെ പ്രത്യേകത ഇരുവരും ചേര്‍ന്നുള്ള മാസ്മരിക ഡാന്‍സായിരുന്നു.
യൂടൂബില്‍ അത് റിക്കാര്‍ഡുകളില്‍ നിന്ന് റിക്കാര്ഡുകളിലേക്ക് കുതിച്ചു.ലക്ഷങ്ങളില്‍ നിന്ന് ലക്ഷങ്ങളിലേക്ക് കുതിച്ചെത്തിയ റൗഡി ബേബി 100 ലക്ഷവും കടന്നിരിക്കുന്നു.അതായത് ഒരു ബില്ല്യന്‍ എന്ന ചരിത്ര നേട്ടം ഇത്തരത്തിലൊരു ചരിത്രം സ്വന്തമാക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ ഗാനം കൂടിയാണ് റൗഡി ബേബി.
2019 ജനുവരി ഒന്നിനിറങ്ങിയ ഗാനം 40 ദിവസത്തോലം ടെന്റിങ്ങില് ഒന്നാം സ്ഥാനം അലങ്കരിച്ചു.ധനുഷും ദിയയും ചേര്‍ന്നാലപിച്ച ഗാനം ഇന്ന് 100 ലക്ഷം കടന്നിരിക്കുമ്പോള്‍ അതിന്റെ ആഘോഷത്തിനായി
ഇറക്കിയ പോസ്റ്ററില്‍ നിന്ന് സായ് പല്ലവി ഔട്ടായിരിക്കുന്നു.ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ധനുഷിനും സായ്ക്കും തുല്ല്യത അവകാശപ്പെടാനുള്ള വിജയമായിട്ടുകൂടി സായിയെ ഒഴിവാക്കി ധനുഷിനെ മാത്രം ബൂസ്റ്റപ്പ് ചെയ്തതിലാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്.ആ പ്രതിഷേധത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.
ഫിലീം കോര്‍ട്ട്.