നടന് ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് ഔദ്ദ്യോഗിക ബഹുമതികളോടെ വിട നല്കി.
98ാം വയസ്സിലും പ്രൗഡിക്ക് ഒരു കുറവുണ്ടായിരുന്നില്ല ഉണ്ണികൃഷ്ണന് നമ്പൂതിരി എന്ന നടന്.സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍
ആരും തിരിച്ചറിയാതെ പോകുമായിരുന്നു.അഭിനയ പ്രതിഭയുള്ള ഈ എളിയ മനുഷ്യനെ 76ാം വയസ്സില്‍ പയ്യന്നൂരില്‍ നിന്ന് മരുമകന്റെ കോഴിക്കോടുള്ള ഇല്ലത്ത് വിരുന്ന് വന്നതായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി.മരുമകന് ആരാണെന്നല്ലെ.മൂത്ത മകള്‍ ദേവിയുടെ ഭര്‍ത്താവും ഗാന രചയിതാവും ഗായകനും നടനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.കൈതപ്രത്തെ കാണാന്‍
വീട്ടിലെത്തിയ സംവിധായകന് ജയരാജാണ് വിരുന്നെത്തിയ ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ദേശാടനം എന്ന തന്റെ ചിത്രത്തിലേക്ക്
അഭിനയിക്കാന്‍ കൊണ്ട് പോകുന്നത്.അവിടെ തുടങ്ങിയ അഭിനയം
22 മലയാള സിനിമകളിലും നാല് തമിഴ് സിനിമകളിലുമായി പൂര്‍ത്തിയാക്കി.
കല്ല്യാണ രാമനില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയും സുബ്ബലക്ഷ്മി
അമ്മയും തമ്മിലുള്ള കോമ്പിനേഷനും ദിലീപും ചേര്‍ന്നതോടെ
അദ്ദേഹത്തെ പ്രായഭേദമന്യേ എല്ലാവരും സ്നേഹിച്ചു.ഇന്നലെ
വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ ദു:ഖും താരത്തിന്റെ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നില്ല.എല്ലാമലയാളികള്‍ക്കും വേദനയായി.
ഇന്ന് 11 മണിക്ക് കേരളം ഔദ്ദ്യോഗിക ബഹുമതികളോടെ പയ്യന്നൂരിലെ തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ നടത്തി ഐശ്വര്യാറായിയുടെ മുത്തച്ഛനായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, രജനി കാന്തിനൊപ്പം ചന്ദ്രമുഖി, കമലഹാസനൊപ്പം പമല് K സമ്മന്തം,മമ്മുട്ടിക്കൊപ്പം രാപ്പകള്‍,ലൗഡ് സ്പീക്കര്‍, മോഹന്‍ ലാലിനൊപ്പം ഫോട്ടോഗ്രാഫര്‍,ഉടയോന്.ദിലീപിനൊപ്പം കല്ല്യാണ രാമന്,മായാമോഹിനി,സദാനന്ദന്റെ സമയം.സുരേഷ് ഗോപിക്കൊപ്പം കളിയാട്ടം,ജയറാമിനൊപ്പം കൈകുടന്ന നിലാവ്.ബിജുമേനോനൊപ്പം മധുര നൊമ്പരക്കാറ്റ്.തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി.
വേര്‍പാടിന്റെ വേദന ഒരിക്കലും മാറില്ല. ഫിലീം കോര്‍ട്ട്.