ആരാധകന് ഇഷ്ടം പറഞ്ഞു.വിദ്യുത് ജംവാല്‍ വില കൂടിയ ജാക്കറ്റ് ഊരി കൊടുത്തു-
ഇതാണ് താരം.
യുവഹൃദയങ്ങളുടെ സ്വപ്നത്തിലുള്ള മസില്‍മാനാണ് ബോളിവുഡ് സൂപ്പര്‍താരം വിദ്യുത്ജംവാല്. വില്ലനായും നായകനായും വിവിധ ഭാഷകളില്‍ അഭിനയിച്ച വിദ്യുതിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഏറെയും ആരാധകരായിട്ടുള്ളത്.തന്നെ
സ്നേഹിക്കുന്നവരെ നന്നായി അറിയുന്ന താരം കഴിഞ്ഞ ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞിറങ്ങി വരികയായിരുന്നു.താരത്തെ കണ്ട ആരാധകരിലൊരാള്‍ പറഞ്ഞു താങ്കള്‍ ധരിച്ച ജാക്കറ്റ് സൂപ്പര്‍ ആണെന്ന്.വിദ്യുതിന്റെ തിരിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടെങ്കില്‍ താങ്കള്‍ക്ക് ഇത് തരാം എന്നായി.ഉടന്‍ തന്നെ തോളിലുള്ള ബാഗ് ഊരി മാറ്റി ജാക്കറ്റഴിച്ച് ആരാധകന് കൊടുത്തു.അപ്പോള്‍ ആരാധകന് ആവശ്യങ്ങള്‍ കൂടി ഹെല്‍മറ്റ് വേണം ടീ ഷര്‍ട്ട് വേണം എന്നെല്ലാമായി.എന്നാല്‍ ഉടുതുണിയില്ലാതെ പോകാന്‍ കഴിയാത്തത് കൊണ്ട് അതൊന്നും ഊരികൊടുത്തില്ല.മാത്രമല്ല വിദ്യുതിനെ തിരിച്ചറിഞ്ഞെത്തിയ എല്ലാവര്ക്കും സെല്‍ഫി എടുക്കാനും താരം നിന്നു കൊടുത്തു.
ജാക്കറ്റിനൊപ്പം തൊപ്പി കൂടി കൊടുത്താണ് ശേഷം വിദ്യുത് ബൈക്കെടുത്ത് പോയത്.ഇതാണ് താരം.കണ്ടില്ലെ ആരാധകരെ സ്നേഹിക്കുന്നത്.കഴിഞ്ഞ ദിവസം തല അജിത്ത് ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുന്നത് വൈറലായിരുന്നു.അത്പോലെ
എത്ര താരങ്ങളാണ് ആരാധകരോട് ക്രൂരമായി പെരുമാറുന്നത്.
ഫിലീം കോര്‍ട്ട്.