പേളിക്ക് കോടികളുടെ വീട് സമ്മാനിച്ച് ശ്രീനിഷ്, ആര്‍ഭാടം ഒട്ടും കുറയ്ക്കാതെ..
പേളി മാണിയുടെ യൂട്യൂബ് ചാനലിന് നിറയെ ആരാധകരുണ്ട്. പേളി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇത്തവണ ഒരു വെറൈറ്റി വീഡിയോയുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഡാഡി നല്കിയ ഉപദേശം, ശ്രീനിയുമായി ബന്ധപ്പെട്ട ഒരു കാര്യം, വീട് തുടങ്ങി മൂന്നു കാര്യങ്ങളാണു പേളി വീഡിയോയില്‍ പറയുന്നത്.
”ചില കാര്യങ്ങളില്‍ വ്യക്തത കിട്ടാനായി ഞാന്‍ ഡാഡിയെയോ ശ്രീനിയെയോ സമീപിക്കാറുണ്ട്. ഒരു മാസം മുന്‍പ് എനിക്ക് ചില കാര്യങ്ങളോര്‍ത്ത് ഉത്കണ്ഠ ഉണ്ടായിരുന്നു. ഡാഡിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ചില ഉപദേശങ്ങള്‍ തന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്കുശേഷം ഞാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങി,”. അക്കാര്യങ്ങളെക്കുറിച്ചാണ് പേളി ആദ്യം സംസാരിച്ചത്.
മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള് എന്തിന് വേണ്ടി റൂള്‍സ് വയ്ക്കണം, അതുകൊണ്ട് ആര്‍ക്കും വേണ്ടി ഒരു റൂള്‍ വയ്ക്കരുതെന്നും പേളി പറഞ്ഞു. നില വന്നതിനുശേഷം ശ്രീനിയോട് ചില കാര്യങ്ങളില്‍ ഞാന്‍ സ്ട്രിക്റ്റ് ആവുമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് ഡാഡി പറഞ്ഞുതന്നപ്പോള്‍ തനിക്ക് മനസിലായെന്നും പേളി പറഞ്ഞു. തങ്ങളുടെ വീടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്ത്തകളെക്കുറിച്ചാണ് മൂന്നാമതായി പേളി സംസാരിച്ചത്
ഞങ്ങള്‍ വീട് വാങ്ങി, ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത് എന്ന് പറയുന്നവരോടായി പറയട്ടെ ഞങ്ങള്‍ ഇപ്പോഴും വാടക വീട്ടിലാണ് താമസം. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. എന്തായാലും വീട് വാങ്ങി എന്നത് കേട്ടപ്പോള്‍ വലിയ സന്തോഷമായെന്നും പേളി പറയുന്നു.FC