നടന് ജീന്‍ പോള്‍ വിടവാങ്ങി, നല്ല അഭിനയപ്രതിഭയെയും മരണം കൊണ്ടുപോയി
ഫ്രാന്‍സിലെ നവതരംഗ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ജീന്‍ പോള്‍ ബെല്‍മോണ്ടോ. ഫ്രഞ്ച് നടനായ ജീന്‍ പോള്‍ ബെല്മോണ്ടോക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങളായിരുന്നു അതില്‍നിന്നു മുക്തിനേടാന്‍ കഴിയാതെ എണ്‍പത്തെട്ടാം വയസില്‍ അഭിനയവും ചമയങ്ങളുമില്ലാത്ത ലോകത്തേക്ക് അദ്ദേഹവും യാത്രയായി. താന്‍ എന്താകാനാണ് ആഗ്രഹിക്കുന്നത് അതിനെ ആരും തടുക്കരുതെന്നു കാര്‍ക്കശ്യമായിരുന്നു അദ്ദേഹത്തെ അഭിനയലോകത്തും എത്തിച്ചത് മനസുകൊണ്ട് വിചാരിക്കുന്നതെല്ലാം നടത്താന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞു എന്ന് താരത്തെ ആരാധിക്കുന്നവരും സ്നേഹിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. അഭിനയരംഗത്തു കുതിപ്പുനടത്തിയത് 1960 ലെ ബ്രെത്ത്ലെസ്സിലൂടെയാണ് ഫ്രാന്‍സിലെ ന്യൂയ്ലിയില് ജനിച്ച ബെല്മോണ്ടോയ്ക്ക് ബാല്യകാലത്ത് പഠനത്തേക്കാള്‍ കായികരംഗത്തായിരുന്നു താല്പര്യം. ബോക്സിങ്ങും ഫുട്ബോളുമായിരുന്നു ഇഷ്ട കായിക ഇനങ്ങള്‍. ഫ്രാന്‍സിലെ അമച്വര്‍ ഫുട്ബോള്‍ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അതേ സമയം തന്നെ സ്കൂള്‍ നാടകരംഗത്ത് സജീവമായി. പഠനത്തിന് ശേഷം നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി അള്ജീരയിയില് ആറ് മാസം സേവനമനുഷ്ഠിച്ചു.സൈന്യത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തിയേറ്റര്‍ രംഗത്ത് സജീവമായി. 1956 ല്‍ പുറത്തിറങ്ങിയ മൊലീറാണ് ആദ്യ ചിത്രം. ഷാര്‍ലെറ്റ് ആന്റ് ദ ബോയ് ഫ്രണ്ട്, ആന്‍ ഏഞ്ചല്‍ ഓണ്‍ വീല്‍സ്, ദ മാന്‍ ഫ്രം റിയോ, ദ തീഫ് ഓഫ് പാരിസ്, ഹോള്‍ഡ് അപ്പ്, ആമസോണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. പ്രണാമങ്ങളോടെ FC