12 വര്‍ഷത്തെ പ്രണയം തുറന്ന് പറഞ്ഞ് നടി സമാന്ത.. നാഗചൈതന്യയെ ഒഴിവാക്കി വീണ്ടും സജീവം……
ജനിച്ചത് പലതരം കഥാപാത്രങ്ങളായി ജീവിക്കാനാണ് അത് കൃത്യമായി ചെയ്യുന്നുമുണ്ട് സമാന്ത, പ്രണയിച്ചാണ് വിവാഹം കഴിച്ചത് എന്നാല്‍ ആ വിവാഹത്തിലൂടെ തന്റെ ജന്മസിദ്ധമായ കഴിവുകള്‍ പണയം വെക്കാന്‍ തയ്യാറാകാത്തതുകൊണ്ട് അവര്‍ നാഗചൈതന്യയെ ഒഴിവാക്കിയാണ് വീണ്ടും സിനിമയില്‍ സജീവമായത് .12 വര്‍ഷമായി താന്‍ സ്നേഹിക്കുന്ന സിനിമയെ കൈവിടാന്‍ കഴിയില്ലെന്നാണ് സമാന്ത പറയുന്നത്, ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ സിനിമ ഓര്‍മ്മകള്‍ അവര്‍ പങ്കുവെച്ചത് രാവിലെ എഴുന്നേറ്റപ്പോളാണ് സിനിമയിലെത്തിയിട്ട് 12 വര്‍ഷം പൂര്‍ത്തീകരിച്ചെന്ന് ഓര്‍ത്തതെന്ന് അവര്‍ കുറിച്ചു.
ലൈറ്റുകള്‍, ക്യാമറ, ആക്ഷന്‍, സമാനതകളില്ലാത്ത നിമിഷങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകളുടെ 12 വര്‍ഷമാണ് പൂര്‍ത്തിയായത്. ഈ അനുഗ്രഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരും നേടിയതിന് ഞാന്‍ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും സമാന്ത പോസ്റ്റ് ചെയ്തു. ആഗ്രഹം പോലെ നടക്കട്ടെ മോഹിച്ച വേഷങ്ങള്‍ എല്ലാം ചെയ്യുക.. തങ്ങളും ആരാധകരും തൃപ്തരാകട്ടെ FC