വിജയിന് പ്രതിഫലം 80 കോടി അറബിക് കുത്തിന് 100 മില്യണ്‍ കാഴ്ച്ചക്കാര്‍, ‘ബീസ്റ്റ്’ ചരിത്രം…..
കാലം അങ്ങിനെയാണ് ചിലരെ അങ്ങ് വാനോളം ഉയര്‍ത്തും, ഇത് വിജയിന്റെ സമയമാണ്, താരത്തിന്റെ പുതിയ ചിത്രം ‘ബീസ്റ്റ്’ ചരിത്രം സൃഷ്ടിക്കുകയാണ് അറബിക് കുത്ത് എന്ന ഗാനം കണ്ടത് 100 മില്യണ്‍. വിജയ് വാങ്ങിയ പ്രതിഫലം 80 കോടി, ഇതുവരെയുള്ള അതായത് ഇറങ്ങും മുന്‍പുള്ള കഥയാണിത് ഇറങ്ങിയാല്‍ കഥ മാറും എന്തെല്ലാം ചരിത്രങ്ങള്‍ തകര്‍ക്കുമെന്നു കാത്തിരുന്നു കാണാം.
തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാര്‍ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. 15 ദിവസങ്ങള്‍ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ ‘വാത്തി കമിങ്ങ്’ എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.
ശിവകാര്ത്തികേയന് വരികള്‍ എഴുതിയ അറബി കുത്ത് അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. അറബിക് കുത്തു സോംഗ് റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം ഹിറ്റായി. ഭാഷക്കതീതമായി താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഗാനത്തിന് ചുവടുവച്ചു കൊണ്ട് രംഗത്തെത്തി. അതും ചരിത്രം ബീറ്റ്സ് വിജയക്കൊടി പാറിക്കട്ടെ FC