കെ പി എ സി ലളിതയുടെ മരണം കണ്ട് കരഞ്ഞ നടിമാര്‍ മഞ്ജു, കാവ്യ, നവ്യ, മഞ്ജുപിള്ള…..
മഞ്ജുവാര്യര്‍ കണ്ണീര്‍പൊഴിച്ചുകൊണ്ട് പറഞ്ഞത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസ്സില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്.
‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ്മ. അഭിനയത്തിലും ലളിതചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട.
കാവ്യ ഒന്നും പറഞ്ഞില്ലെങ്കിലും കണ്ണീരും തൂവി ആ മൃതശരീരത്തിനൊപ്പം മണിക്കൂറുകളാണ് ചിലവഴിച്ചത് ഒപ്പം ഭര്‍ത്താവ് ദിലീപും.
നവ്യ കരഞ്ഞു പറഞ്ഞത് എന്റെ ലളിതാന്റി … എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുത്തീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ …”നമ്മള് ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല .എന്റെ സഹപ്രവര്‍ത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോള്‍ , നിശ്ശബ്ദയായി പോകുന്നു ..
മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു എന്നു നവ്യപറഞ്ഞു, മഞ്ജുപിള്ളക്ക് അമ്മയായിരുന്നില്ല അമ്മായിഅമ്മ ആയിരുന്നു അമ്മയേക്കാള്‍ സ്നേഹനിധിയായ അമ്മായി അമ്മ അതുകൊണ്ടു തന്നെ ആ അമ്മയുടെ വേര്‍പാടില്‍ മഞ്ജുപിള്ള തകര്‍ന്നു തരിപ്പണമായി… ആരാധകര്‍ക്കും അറിയാം FC