അമൃത പറയുന്നു ഞാന്‍ കുടിച്ച ബ്രാന്‍ഡ് നിങ്ങള്‍ അന്വേഷിക്കണ്ട, ഇത് ചെറിയകളിയല്ല വലുതാണ് ……
അമൃത ഗായികയാണ് അതിനുമപ്പുറം എന്തൊക്കെയോ ആണ്.. പുതിയ പരിപാടി റോസ്റ്റിങ് ആണ്… അമൃതയെ കുറിച്ചു വരുന്ന വാര്‍ത്തകള്‍ അമൃത തന്നെയെടുത്തു അവരെ സ്നേഹിക്കുന്നവരെ സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ കാണിയ്ക്കും… അതിനുമുണ്ട് അമൃത സ്റ്റൈയില്‍ അതായത് നല്ലൊരു കെട്ടും മട്ടും, സംഗതി ക്ലിക്കായി, അതില്‍ നിന്ന് ഒരടികൂടി മുന്നേറിയിരിക്കുകയാണ് അമൃത ഇത്തവണത്തെ വീഡിയോ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആണ് സമൂഹമാധ്യമ പോസ്റ്റിനെതിരെയുണ്ടാകാന് സാധ്യതയുള്ള വിമര്‍ശനങ്ങളും ട്രോളുകളും മുന്‍കൂട്ടി കണ്ട് വായടപ്പിക്കും മറുപടിയുമായി ഗായിക അമൃത സുരേഷ്.
ആലിയ ഭട്ടിന്റെ ‘ഗംഗുഭായി കത്തിയാവാഡി’ ചിത്രത്തിലെ ‘ഡോലിഡ’ എന്ന ഗാനം ബാക്ക്ഗ്രൗണ്ട് ആക്കിയ വീഡിയോയ്ക്കൊപ്പമാണ് അമൃതയുടെ ഹ്രസ്വകുറിപ്പ്. മദ്യപിക്കുകയാണെന്നു തോന്നിപ്പിക്കും വിധത്തിലുള്ള അന്തരീക്ഷമാണ് വീഡിയോയ്ക്കു വേണ്ടി സൃഷ്ടിച്ചിരിക്കുന്നത്. കയ്യില്‍ ഗ്ലാസ് പിടിച്ചിരിക്കുന്ന അമൃതയെ വീഡിയോയില്‍ കാണാം. ഗ്ലാസില്‍ എന്താണെന്നു ചോദിച്ച് ആരും കമന്റുകളുമായി വരേണ്ടതില്ലെന്നും താന്‍ കുടിച്ച ബ്രാന്‍ഡ് ഏതാണെന്ന് അന്വേഷിക്കേണ്ട എന്നും അമൃത വീഡിയോയ്ക്കൊപ്പം അടിക്കുറിപ്പിട്ടിട്ടുണ്ട് .
ഗ്ലാസില്‍ ഉള്ളത് കട്ടന്‍ചായ ആണെന്നും ഗായിക വെളിപ്പെടുത്തുന്നു. ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, എന്നാല്‍ നിങ്ങള്‍ എങ്ങനെ നിലനില്ക്കുന്നു എന്നതാണ് യഥാര്‍ത്ഥ നിങ്ങളെ സൃഷ്ടിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് അമൃത സുരേഷ് വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ അമൃതയുടെ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ എത്തിക്കഴിഞ്ഞു അമൃത താങ്കളൊരു താരമാണ് സുന്ദരിയാണ് FC